ശനിദോഷം അകലാൻ ശനിയാഴ്ച വ്രതം; എടുക്കേണ്ട വിധം

Web Desk   | Asianet News
Published : Jan 30, 2022, 04:51 PM ISTUpdated : Feb 03, 2022, 04:05 PM IST
ശനിദോഷം അകലാൻ ശനിയാഴ്ച വ്രതം;  എടുക്കേണ്ട വിധം

Synopsis

ശാസ്താവിന് നെയ്യഭിഷേക,എളളു പായസം, നീരാഞ്ജനം എന്നിവ നടത്തുക. നീലശംഖു പുഷ്പം കൊണ്ട് മാല ചാർത്തുന്നതും നല്ലതാണ്. ശനി ഗ്രഹത്തിന് അർച്ചന നടത്തുന്നത് കറുപ്പോ നീലയോ വസ്ത്രം ചാർത്തുന്നതും നല്ലതാണ്. കറുപ്പു വസ്ത്രം ധരിക്കുകയും ആകാം. 

ശാസ്താവിനെയും ശനിയും പ്രീതിപ്പെടുത്താനാണ് ശനിയാഴ്ച വൃതം എടുക്കുന്നത്. ഏഴര ശനി,ശനിദശ,കണ്ടകശനി തുടങ്ങിയ ദുരിതങ്ങൾക്ക് പരിഹാരം ആണിത്. ചോറിൽ എള്ളു ചേർത്ത് ശനിയുടെ വാഹനമായ കാക്കയ്ക്ക് കൊടുക്കുന്നതും നല്ലതാണ്.  ശാസ്താവിന് നെയ്യഭിഷേക,എളളു പായസം, നീരാഞ്ജനം എന്നിവ നടത്തുക.

നീലശംഖു പുഷ്പം കൊണ്ട് മാല ചാർത്തുന്നതും നല്ലതാണ്. ശനി ഗ്രഹത്തിന് അർച്ചന നടത്തുന്നത് കറുപ്പോ നീലയോ വസ്ത്രം ചാർത്തുന്നതും നല്ലതാണ്. കറുപ്പു വസ്ത്രം ധരിക്കുകയും ആകാം. ശനി ക്ഷേത്രങ്ങളിലും ശാസ്താ ക്ഷേത്രങ്ങളിലും ദർശനവും ശനിഗ്രഹത്തിന് ഉഴുന്ന്, എള്ള് എന്നിവ കൊണ്ട് വഴിപാടുകൾ കഴിക്കുക.

വെളളിയാഴ്ച സസ്യാഹാരം മാത്രം കഴിക്കുക. ശനിയാഴ്ച വൃതം എടുക്കുന്നവർ ഒരിക്കലോ പൂർണ്ണ ഉപവാസമോ എടുക്കുക. ഞായറാഴ്ച രാവിലെ ക്ഷേത്രദർശനം നടത്തി തീർത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം. ശനീശ്വര മന്ത്രമോ ശനി ഗായത്രിയോ ജപിക്കുന്നതും നല്ലതാണ്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Read more  വീട്ടിൽ പവിഴമല്ലി ഉണ്ടായാൽ ഐശ്വര്യം

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം