Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

By Web TeamFirst Published Apr 19, 2022, 5:24 AM IST
Highlights

കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാനിടയുണ്ട്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും.
 

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പല കാര്യങ്ങൾക്കും തടസം നേരിടും.തീർത്ഥ യാത്രയ്ക്ക് സാധ്യത ഉണ്ട്. ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാവാനിടയുണ്ട്. അനാവശ്യ ചെലവുകൾ വർദ്ധിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും.പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാനിടയുണ്ട്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും.

മിഥുനം (മകയിരം½,തിരുവാതിര, പുണർതം ¾)

തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും.സാമ്പത്തിക നിലഭദ്രമാണ്. ആരോഗ്യം തൃപ്തികരമാണ്. 

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകാം. പലകാര്യങ്ങൾക്കും തടസ്സം നേരിടും വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. 

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വീട്ടുകാരോടൊപ്പം ഉല്ലാസയാത്ര ചെയ്യും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അവിവാഹിതരുടെ വിവാഹം  തീരുമാനിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പരീക്ഷയിൽ മികച്ച വിജയം നേടും. ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും.മനക്ളേശം അലട്ടും. 

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വീട്ടുകാരോടൊപ്പം തീർത്ഥ യാത്രയിൽ പങ്കെടുക്കും.തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വാതരോഗങ്ങൾ ശല്യം ചെയ്യും.

വൃശ്ചികം (വിശാഖം ¼, അനിഴം, കേട്ട) 

ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും.പൊതുവെ ഗുണകരമായ ദിവസമാണ്. സാമ്പത്തികനില തൃപ്തികരമാണ്. ധാരാളം യാത്രകൾ ആവശ്യമായി വരും.

ധനു (മൂലം, പൂരാടം,ഉത്രാടം1/4)

ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും.വരുമാനം മെച്ചപ്പെടാനും സാധ്യതയുണ്ട് .ദാമ്പത്യജീവിതം ഊഷ്മളമാകും. എതിരാളികളെ വശത്താക്കാൻ കഴിയും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പല കാര്യങ്ങൾക്കും പ്രതീക്ഷിക്കുന്ന പോലെ നടക്കും.വരുമാനം വർദ്ധിക്കും. നല്ലദൈവാധീനം ഉള്ള കാലമാണ്. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വീട് നിർമാണവുമായി ബന്ധപ്പെട്ട് ചില തീരു മാനങ്ങളിൽഎത്തിച്ചേരും.പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. മകനു വേണ്ടി കൂടുതൽ കൂടുതൽ പണം ചിലവാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

മീനം(പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

പുതിയ ബിസിനസ് ആരംഭിക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന്. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

click me!