Astrology Today : ഏത് രാശിക്കാർക്ക് ഗുണം, ഏത് രാശിക്കാ‍ർക്ക് ദോഷം; ഇന്ന് നിങ്ങൾക്കെങ്ങനെ? അറിയേണ്ടതെല്ലാം

Published : Jun 04, 2022, 01:02 AM IST
Astrology Today : ഏത് രാശിക്കാർക്ക് ഗുണം, ഏത് രാശിക്കാ‍ർക്ക് ദോഷം; ഇന്ന് നിങ്ങൾക്കെങ്ങനെ? അറിയേണ്ടതെല്ലാം

Synopsis

ഇടവം രാശിക്കാർക്ക് കാത്തിരുന്ന ഒരു കാര്യം നടക്കും. സന്തോഷകരമായ വാർത്ത മക്കളിൽ നിന്ന് ലഭിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ശമ്പളം വർധിക്കും

 

മേടം : ( അശ്വതി ,ഭരണി , കാർത്തിക 1/4 )
ഒരു ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കും. പല ആഗ്രഹങ്ങളും നിറവേറുന്ന ദിവസമാണിന്ന്. ബിസിനസിൽ നിന്നും കുടുതൽ ആദായം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.

ഇടവം : ( കാർത്തിക 3/4 , രോഹിണി , മകയിര്യം 1/ 2)
കാത്തിരുന്ന ഒരു കാര്യം നടക്കും. സന്തോഷകരമായ വാർത്ത മക്കളിൽ നിന്ന് ലഭിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ശമ്പളം വർധിക്കും.

മിഥുനം : ( മകയിര്യം 1/2 , തിരുവാതിര , പുണർതം 3/4 )
ഒരു സുഹൃത്തിന്‍റെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ പ്രണയ ബന്ധങ്ങളുണ്ടാകും. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.

കര്‍ക്കിടകം : ( പുണർതം 1/4 , പൂയ്യം , ആയില്യം )
പഠനത്തിൽ പുരോഗതി ഉണ്ടാകും. ബന്ധുക്കളെ സന്ദർശിക്കും. സഹപ്രവർത്തകരുമായി ചില അഭിപ്രായ ഭിന്നത ഉണ്ടാകും. കുടുംബ ജീവിതം തൃപ്തികരമാണ്.

ചിങ്ങം : ( മകം , പൂരം , ഉത്രം 1/4 )
പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക. ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും. ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കും.

കന്നി : ( ഉത്രം 3/4 , അത്തം , ചിത്തിര 1/2 )
തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ ഉണ്ടാകും. പണമിടപാടുകളിൽ ശ്രദ്ധിക്കുക. ജീവിതം സന്തോഷകരമായിരിക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും.

തുലാം : ( ചിത്തിര 1/2 , ചോതി , വിശാഖം 3/4 )
ഉല്ലാസയാത്ര പോകാൻ തീരുമാനിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കാനാണ് സാധ്യത കാണുന്നത്. ബിസിനസ് വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും.

വൃശ്ചികം : ( വിശാഖം 1/4 , അനിഴം , തൃക്കേട്ട )
ബന്ധുക്കളുടെ ഇടപെടലുകൾ ഗുണകരമായി തീരും. സാമ്പത്തിക നില മെച്ചമാകും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.

ധനു : ( മൂലം , പൂരാടം , ഉത്രാടം )
അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. യാത്രകൾ ഗുണകരമായി തീരും. ആരോഗ്യം തൃപ്തികരമാണ്.

മകരം : ( ഉത്രാടം 3/4 , തിരുവോണം , അവിട്ടം 1/2 )
പുതിയ പ്രവർത്തികളിൽ നിന്ന് നേട്ടം ഉണ്ടാകും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും. നാട്ടിലേക്ക് അവധിയെടുത്ത് യാത്രയാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും.

കുംഭം : ( അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 )
പഴയ ജോലിയിൽ തിരിച്ചു കയറും. ആരോഗ്യം തൃപ്തികരമാണ്. മത്സര പരീക്ഷയിൽ മികച്ച വിജയം നേടും. പുണ്യകർമങ്ങളിൽ
പങ്കെടുക്കും.

മീനം : ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
പുതിയ ജോലിയിൽ  പ്രവേശിക്കാനിടയുണ്ട്. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും. വരുമാനം മെച്ച പ്പെടും. സംസാരിച്ച് ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്
Astrologer and Gem Consultant

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം