Astrology: മകരചൊവ്വ; ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം

By Web TeamFirst Published Jan 18, 2022, 10:09 AM IST
Highlights

ദുർഗ ഭഗവതിയുടെയും, സുബ്രഹ്മണ്യന്റെയും, ഹനുമാന്‍റെയും അനുഗ്രഹത്തിനായും ജാതകത്തിലെ ചൊവ്വ ദോഷത്തിന് പരിഹാരമായും ഇന്ന് വ്രതം എടുക്കാം. ചൊവ്വാദശയിലൂടെ പോകുന്നവരും ഇന്ന് വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. 

മകരമാസത്തിലെ ആദ്യ ചൊവ്വാഴ്ച. ദേവസേനാപതിയായ സുബ്രഹ്മണ്യൻ താരകാസുരനെ വധിച്ചത് ഇന്നാണെന്നാണ് വിശ്വാസം. ദുർഗ ഭഗവതിയുടെയും, സുബ്രഹ്മണ്യന്റെയും, ഹനുമാന്‍റെയും അനുഗ്രഹത്തിനായും ജാതകത്തിലെ ചൊവ്വ ദോഷത്തിന് പരിഹാരമായും ഇന്ന് വ്രതം എടുക്കാം. ചൊവ്വാദശയിലൂടെ പോകുന്നവരും ഇന്ന് വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. 

ചൊവ്വയ്ക്ക് ഇഷ്ടം ചുവന്ന പുഷ്പമാണ്. പൂജയ്ക്ക് കുങ്കുമം, രക്തചന്ദനം, മഞ്ഞൾ രക്ത പുഷ്പങ്ങൾ എന്നിവ ഉപയോഗിക്കാം. നെയ്യും ശർക്കരയും ചേർത്ത് പായസം നേദിക്കാം. ദേവീ ക്ഷേത്രങ്ങളിൽ പൊങ്കാലയാണിന്ന്. 

ചൊവ്വാഴ്ച ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് പ്രഭാ തകര്‍മ്മകളും സ്നാനവും ചെയ്ത് ശുദ്ധ വസ്ത്രം ധരിച്ച്  ക്ഷേത്ര ദര്‍ശനം നടത്തുക. അതോടൊപ്പം സാധ്യമായ വഴിപാടുകളും നടത്തുക. ഒരിക്കലൂണ്  മാത്രമേ പാടുളളു. രാത്രി ഉപ്പു ചേർക്കാത്ത ഭക്ഷണം കഴിക്കാം. 

തയ്യാറാക്കിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant.

click me!