നിങ്ങളുടെ ഈ ആഴ്ച എങ്ങനെ - വാരഫലം

Published : Sep 03, 2018, 04:56 PM ISTUpdated : Sep 10, 2018, 03:15 AM IST
നിങ്ങളുടെ ഈ ആഴ്ച എങ്ങനെ - വാരഫലം

Synopsis

നിങ്ങളുടെ വാരഫലം, സെപ്തംബര്‍ 3 മുതല്‍ 10വരെ - തയ്യാറാക്കിയത് അനില്‍ പെരുന്ന - 9847531232

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 3/4) - തൊഴില്‍രംഗത്ത്‌ ചില വിഷമതകളൊക്കെ ഉണ്ടാകും. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ധനപരമായ വിഷമതകളും അമിതച്ചെലവുകളും ഉണ്ടാകും. അപ്രതീക്ഷിതമായ നേട്ടങ്ങളും കൈവരും. നൂതനവസ്‌ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. നറുക്കെടുപ്പ്‌, ഊഹക്കച്ചവടം തുടങ്ങിയവയിലൂടെ ധനലാഭം ഉണ്ടാകും.
 
ഇടവം (കാര്‍ത്തിക 1/4, രോഹിണി, മകയിരം 1/2) - തൊഴില്‍രംഗത്ത്‌ പുരോഗതിയുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പില്‍വരും. ദീര്‍ഘകാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. അശ്രദ്ധയും അലസതയും നിമിത്തം ചില നഷ്‌ടങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ ശ്രദ്ധിക്കുക. 
 
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 1/4) - ഉദ്ദേശിക്കുന്ന കാര്യ ങ്ങള്‍ പലതും നടപ്പിലാകും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. നൂതനസംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. വസ്‌തു കൈവശം വന്നുചേരും. വിദേശ തൊഴിലവസരങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകുന്നതാണ്‌.
 
കര്‍ക്കടകം (പുണര്‍തം 3/4, പൂയം, ആയില്യം) - പ്രതീക്ഷിക്കാതെ, എല്ലാ കാര്യങ്ങളും മന്ദഗതിയിലാകും. ധനദുര്‍വ്യയങ്ങള്‍ ഉണ്ടാകും. അവിചാരിത നഷ്‌ടങ്ങള്‍ സംഭവിക്കും. ഗൃഹത്തിന്‌ തകരാറുകള്‍ ബാധിക്കാനിടയുണ്ട്‌. കാര്‍ഷികരംഗത്തുള്ളവര്‍ക്ക്‌ പലവിധ ക്ലേശങ്ങളെ നേരിടേണ്ടതായി വരും. പൊതുപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില പാളിച്ചകള്‍ പറ്റും. 

ചിങ്ങം (മകം, പൂരം, ഉത്രം 3/4) - പരിശ്രമങ്ങള്‍ ഫലവത്താകും. സാമ്പത്തികനേട്ടങ്ങള്‍ വന്നുചേരും. പ്രവര്‍ത്തനരംഗത്ത്‌ അനുകൂലമായ പലവിധി പരിവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. വ്യാപാരികള്‍ക്ക്‌ ലാഭകരമായ കാലഘട്ടമാണ്‌. നൂതനസംരംഭങ്ങളും പ്രവൃത്തികളും തുടങ്ങുന്നതിന്‌ അനുകൂലമായ കാലഘട്ടമാകുന്നു. ഗൃഹത്തിലൊരു മഹാനാരായണബലി നടത്തുക.
 
കന്നി (ഉത്രം 1/4, അത്തം, ചിത്തിര 1/2) - പലവിധ ക്ലേശങ്ങളെ നേരിടേണ്ടതായി വരും. ചിന്താക്കുഴപ്പവും ഇച്ഛആഭംഗവും സംഭവിക്കാം. ധനപരമായ നഷ്‌ടങ്ങള്‍ വന്നുചേരാം. ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചുനടത്തുക. പങ്കാളിത്ത വ്യാപാരങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഒരു നവഗ്രഹപൂജ നടത്തുക.
 
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ ഉണ്ടായെന്നിരിക്കും. നല്ലരീതിയില്‍ നടന്നിരുന്ന പല കാര്യങ്ങളും പെട്ടെന്ന്‌ പ്രതിസന്ധിയിലാകും. പലവിധത്തിലുള്ള ദുര്‍വ്യയങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. പൊതുരംഗത്തുള്ളവര്‍ ഇടപാടുകളില്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്‌. 
 
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടക്കും. ധനപരമായ നേട്ടങ്ങള്‍ സംഭവിക്കും. കാര്യപ്രാപ്‌തിയും കഴിവും ഉപയോഗപ്പെടുത്തിയാല്‍ ഉന്നതസ്ഥാനലബ്‌ധി വന്നുചേരുന്നതാണ്‌. കുടുംബത്തില്‍ സ്വസ്ഥത നിലനില്‌ക്കും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകും. യാത്രകള്‍കൊണ്ട്‌ പലവിധ നേട്ടങ്ങള്‍ ഉണ്ടാകാവുന്നതാണ്‌.
 
ധനു (മൂലം, പൂരാടം, ഉത്രാടം 3/4) - പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണണ്‌. നൂതന ഗൃഹനിര്‍മ്മാണം നടത്തുന്നതിന്‌ അനുകൂല
 സാഹചര്യമുണ്ടാകും. വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്ക്‌ ചില അബദ്ധങ്ങള്‍ സംഭവിക്കാനിടയുണ്ട്‌. 

 മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2) - അസ്വസ്ഥതകള്‍ പലതും വര്‍ദ്ധിച്ചുവരും. സര്‍വ്വകാര്യപ്രതിബന്ധങ്ങളും വിവിധ വിഷമതകളും ഉണ്ടാകും. വ്യാപാരരംഗത്തുള്ളവര്‍ വളരെ ശ്രദ്ധിക്കുക. ഉത്തരവാദപരമായ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്‌. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ശ്രദ്ധയോടെ നടത്തുക. 

 കുംഭം (അവിട്ടം 1യ2, ചതയം, പൂരുരുട്ടാതി 1/4) - സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത്‌ അനുകൂലമാറ്റങ്ങള്‍ പലതും വന്നുചേരും. പുതിയ ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. ഏതുകാര്യവും ശ്രദ്ധാപൂര്‍വ്വം നിര്‍വഹിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക്‌ ചില സവിശേഷ നേട്ടങ്ങള്‍ കൈവരും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകും.
 
മീനം (പൂരുരുട്ടാതി 3/4, ഉതൃട്ടാതി, രേവതി) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാകും. സാമ്പത്തികനേട്ടങ്ങള്‍ ലഭിക്കും. സുഹൃദ്‌സഹായമുണ്ടാകും.
 തൊഴില്‍രംഗം അഭിവൃദ്ധി പ്രാപിക്കും. നൂതനസംരംഭങ്ങള്‍ തുടങ്ങും. വാഹനം വാങ്ങുകയോ, ഗൃഹോപകരണ ങ്ങള്‍ വാങ്ങുകയോ ചെയ്യും. വിഷ്‌ണുപൂജ നടത്തുന്നത്‌ ഉത്തമം.  

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം