ഈ ദിവസമാണോ ജനിച്ചത്..എങ്കില്‍

Web Desk |  
Published : May 09, 2018, 03:51 PM ISTUpdated : Oct 02, 2018, 06:33 AM IST
ഈ ദിവസമാണോ ജനിച്ചത്..എങ്കില്‍

Synopsis

ജ്യോതിഷ പ്രകാരം ജന്മനക്ഷത്രം ജീവിതത്തെ ബാധിക്കും എന്ന് പറയാറുണ്ട് നിങ്ങള്‍ ജനിക്കുന്ന ദിവസവും പ്രധാനമാണ് എന്നാണ് ചൈനീസ് ജ്യോതിഷം പറയുന്നത്

ജ്യോതിഷ പ്രകാരം ജന്മനക്ഷത്രം ജീവിതത്തെ ബാധിക്കും എന്ന് പറയാറുണ്ട്. നിങ്ങള്‍ ജനിക്കുന്ന ദിവസവും പ്രധാനമാണ് എന്നാണ് ചൈനീസ് ജ്യോതിഷം പറയുന്നത്. ആഴ്ചയിലെ ഏത് ദിവസത്തിലാണ് ജനിച്ചത് എന്നത് ജീവിതത്തിലെ ഏല്ലാ സന്ദര്‍ഭത്തിലും ബാധകമായ ഘടകമാണെന്നും. ഇതുവച്ച് സ്വഭാവം പ്രവചിക്കാം എന്നുമാണ് ചൈനീസ് ജ്യോതിഷം പറയുന്നത്. ഇതില്‍ ഞായറാഴ്ചയും, തിങ്കളാഴ്ചയും ജനിച്ചവരുടെ സ്വഭാവമാണ് ഇവിടെ പറയുന്നത്.

ഞായര്‍

ഞായര്‍ സൂര്യന്‍റെ ദിവസം എന്നാണ് പൊതുവില്‍ പറയാറ്, അതിനാല്‍ തന്നെ ഞായര്‍ ദിവസം ജനിക്കുന്നവര്‍ക്ക് ഏത് രംഗത്തും ഉദിച്ചുയരുവാനുള്ള സാധ്യത ലഭിക്കും. അടുത്ത സുഹൃത്തുക്കള്‍ ഞായറാഴ്ചക്കാര്‍ക്ക് കുറവായിരിക്കും. ഉണ്ടെങ്കില്‍ തന്നെ പരസ്പരം പരിഗണിക്കുന്നവരായിരിക്കും. പെട്ടെന്ന് ക്ഷോഭിക്കുകയും അതിവേഗം തണുക്കുകയും ചെയ്യുന്ന സ്വഭാവമായിരിക്കും ഇത്തരക്കാര്‍ക്ക്. രണ്ടാമതൊരു ഉപദേശത്തിന് കാത്തുനില്‍ക്കാതെ അതിവേഗം തീരുമാനങ്ങള്‍ എടുക്കുന്ന സ്വഭാവമായിരിക്കും. ചെയ്യുന്ന കാര്യത്തിലെ പൂര്‍ണ്ണത ഇത്തരക്കാര്‍ക്ക് നിര്‍ബന്ധമാണ്.ട

തിങ്കള്‍

എന്തിനും, ഏതിനും അധികാര സ്വഭാവം പ്രകടിപ്പിക്കുന്നവരാണ് തിങ്കളാഴ്ച ജനിച്ചവര്‍. ഈ സ്വഭാവം ചിലരുടെ വെറുപ്പും ഇഷ്ടക്കേടും ക്ഷണിച്ചുവരുത്താന്‍ ഇടയാക്കും. എളിമ, മറ്റുള്ളവരോടുള്ള സഹാനുഭൂതി എന്നിവ ജീവിതത്തില്‍ ഉടനീളം പ്രകടമാക്കും. സ്വന്തക്കാരെയും കുടുംബാഗങ്ങളെയും എന്നും സംരക്ഷിക്കുന്ന സ്വഭാവമായിരിക്കും ഇത്തരക്കാര്‍ക്ക്. ഏത് കാര്യത്തിലും അദ്ധ്വാനശീലം പുലര്‍ത്തുന്ന ഇത്തരക്കാര്‍, ഒരു കാര്യം ഏല്‍പ്പിച്ചാല്‍ ആത്മാര്‍ത്ഥമായി തന്നെ അത് ചെയ്യും.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജനിച്ചവരെക്കുറിച്ച് നാളെ

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം