നിങ്ങളുടെ ഈ ആഴ്ച എങ്ങനെ - വാരഫലം

By Web TeamFirst Published Oct 15, 2018, 9:46 AM IST
Highlights
  • നിങ്ങളുടെ ആഴ്ച വാരഫലം ഇങ്ങനെ
  • വാരഫലം തയ്യാറാക്കിയത്- അനില്‍ പെരുന്ന - 9847531232

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പ്രവര്‍ത്തനരംഗത്ത് നൂതനമായ മാറ്റങ്ങളുടെ സൂചനകള്‍ കാണുന്നു. പുതിയ ആദായ മാര്‍ഗ്ഗങ്ങള്‍ തുറക്കും. അപ്രതീക്ഷിത ധനാഗമം പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - അനുകൂല പരിണാമങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത ധനാഗമമാര്‍ഗ്ഗങ്ങള്‍ ചിലതൊക്കെ ഉയര്‍ന്നുവരും. വസ്തു ക്രയവിക്രയത്തിലൂടെ ധനം നേടും. വാരാന്ത്യം ചില പ്രതിസന്ധികള്‍ ഉണ്ടായേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - നഷ്ടങ്ങള്‍ക്ക് സാധ്യത. വ്യാപാര രംഗത്തുള്ളവരര്‍ സൂക്ഷിക്കുക. പുതിയ കാര്യങ്ങള്‍ തുടങ്ങുവാന്‍ പറ്റിയ സമയമല്ല. പ്രവര്‍ത്തനങ്ങള്‍ വിപുലീകരിയ്ക്കുവാന്‍ പറ്റിയ സമയമല്ല. പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ ശ്രമിക്കരുത്. അശ്രദ്ധകൊണ്ട് നഷ്ടങ്ങള്‍ വരും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ നേട്ടങ്ങള്‍ക്കു സാധ്യത. അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും അതീവ ജാഗ്രത പാലിക്കുക. ധനമിടപാടുകള്‍ നിമിത്തം ചില വിഷമങ്ങള്‍ സഹിക്കേണ്ടി വരാം. ഷെയര്‍ ബിസിനസ്സു ചെയ്യുന്നവര്‍ക്ക് വളരെ ലാഭകരമായ ഘട്ടം വന്നേക്കും.

ചിങ്ങം (മകം 3/4, പൂരം, ഉത്രം 1/2) - നൂതനമാര്‍ഗ്ഗങ്ങളിലൂടെ ധനം കൈവരിക്കും. തീവ്രമായ പരിണാമങ്ങള്‍ ഗുണകരമായി വരും. വ്യാപാര രംഗത്തുള്ളവര്‍ അത് വിപുലീകരിക്കുന്നതിനു ശ്രമിച്ചാല്‍ സാധിക്കും. കര്‍മ്മരംഗത്ത് നിരവധി മാറ്റങ്ങള്‍ വരുത്തും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 1/2) - അപ്രതീക്ഷിതമായി പ്രവൃത്തി രംഗത്ത് ചില തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടി വരാം. ധനം പാഴായി പോകുകയോ നഷ്ടം വരികയോ സംഭവിക്കാം. ഇടപാടുകള്‍ സൂക്ഷിച്ചു നടത്തേണ്ടത് അത്യാവശ്യമാണ്. വളരെ ശ്രദ്ധാപൂര്‍വ്വം തന്നെ ഓരോ കാര്യവും നിര്‍വ്വഹിക്കേണ്ടത് വളരെ അത്യാവശ്യമായി
കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - നവീനമായ മേഖലകളില്‍ പ്രവര്‍ത്തനം നടത്തും. സാമ്പത്തികരംഗം വളരെ മെച്ചപ്പെടും. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്നവര്‍ക്ക് വളരെയധികം സൗഭാഗ്യ സാധ്യത കാണുന്നു. വൈദ്യുതോപകരണങ്ങളുടെ വ്യാപാരം നടത്തുന്നവര്‍ക്കും ഗുണകരം. കര്‍ഷകര്‍ വളരെ ശ്രദ്ധിക്കണം. കാര്‍ഷിക
ഉല്പന്ന വ്യാപാരികള്‍ക്കും അപ്രതീക്ഷിത തിരിച്ചടി വരാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ഉദ്ദിഷ്ടകാര്യ പ്രാപ്തി കൈവരും. വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ക്കും സാങ്കേതിക മേഖലയിലുള്ളവര്‍ക്കും ഗുണകരമാണ്. ചിട്ടി, ഫൈനാന്‍സിംഗ് നടത്തുന്നവര്‍ വളരെ സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടങ്ങള്‍ വരാം. വലിയ വ്യാപാരികള്‍ വളരെ ശ്രദ്ധിക്കേണ്ട കാലമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 3/4) - വസ്ത്രവ്യാപാരികള്‍ക്ക് അസാധാരണ നേട്ടങ്ങളും പ്രയോജനങ്ങളും ഉണ്ടാകും. സ്വപ്രയത്‌നത്തിലൂടെ അതീവ പ്രധാനമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. കാര്‍ഷികരംഗത്തുള്ളവര്‍ക്കും ധാന്യ-കാര്‍ഷികോല്പന്ന വ്യാപാരികള്‍ക്കും വളരെ നേട്ടങ്ങള്‍ ഉണ്ടാകാം. സാങ്കേതിക-വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടികളും നഷ്ടങ്ങളും വരാം.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2) - സാങ്കേതിക വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ക്ക് അവസരം. ഐ.ടി. മേഖലയിലുള്ളവര്‍ക്കും വളരെ ഗുണകരമായ കാലമാകുന്നു. വസ്ത്രവ്യാപാരികള്‍ നന്നായി ജാഗ്രത പാലിക്കുക. ഷെയര്‍ ബിസിനസ്സുകാര്‍ക്കും നഷ്ടങ്ങള്‍ വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - പ്രവര്‍ത്തനങ്ങളില്‍ വിജയം. ധനപരമായ നേട്ടങ്ങള്‍, ഉദ്ദിഷ്ടകാര്യപ്രാപ്തി. വിപുലമായ ബിസിനസ്സുകള്‍ നടത്തുന്നവരുടെ അശ്രദ്ധ കൊണ്ട് നഷ്ടങ്ങള്‍ വരും. രാസ-ഔഷധവസ്തുക്കളുടെ വ്യാപാരം നടത്തുന്നവര്‍ക്ക് ഈ കാലത്ത് ചില പ്രത്യേക നേട്ടങ്ങള്‍ കൈവരിക്കുന്നതിനു കഴിയുന്നതാണ്. കര്‍ഷകര്‍ക്ക് ഗുണദോഷസമ്മിശ്രത ഫലം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. ഐ.ടി. മേഖലയില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍. സാങ്കേതിക- ശാസ്ത്ര രംഗത്തും വിദ്യാഭ്യാസരംഗത്തും വ്യാപാരമനുഷ്ഠിക്കുന്നവര്‍ക്ക് വിപുല മായ നേട്ടങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് കാണുന്നത്. വസ്ത്ര വ്യാപാരരംഗത്ത് മന്ദത കാണപ്പെടുന്നു.

വാരഫലം തയ്യാറാക്കിയത്- അനില്‍ പെരുന്ന - 9847531232

click me!