ജൂലൈ മാസം നിങ്ങള്‍ക്ക്‌ എങ്ങനെ? നിങ്ങളുടെ മാസഫലം

By Web DeskFirst Published Jul 2, 2018, 7:19 AM IST
Highlights
  • ജൂലൈ മാസം നിങ്ങള്‍ക്ക്‌ എങ്ങനെ?
  • മാസഫലം തയ്യാറാക്കിയത്, അനില്‍ പെരുന്ന - 9847531232

മേടക്കൂറ്‌ (അശ്വതി, ഭരണി, കാര്‍ത്തിക 3/4) - മേടക്കൂറുകാര്‍ക്ക്‌ ഈ മാസം പലവിധ  നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍പരമായി പ്രയോജനങ്ങള്‍ ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വസ്‌തു വാങ്ങുന്നതിന്‌ അഡ്വാന്‍സ്‌ കൊടുക്കും. സ്വന്തം പരിശ്രമത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടുന്നതിനു കഴിയും. ഏതു കാര്യത്തിലും ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്‌. കാര്‍മ്മികമായി വളരെ നേട്ടങ്ങളും, പുതിയ സ്ഥാനപ്രാപ്‌തിയും ഉണ്ടാകും. വാഹനം മാറ്റി പുതിയത്‌ വാങ്ങും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക്‌ ഈ മാസം അതിന്‌ അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനവര്‍ഷത്തിന്റെ തുടക്കം ഗുണകരമായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക്‌ വളരെ അനുകൂലഫലങ്ങള്‍ കാണുന്നു. പ്രേമകാര്യങ്ങള്‍ ഗുണകരമായി പുരോഗമിക്കും. മനസ്സിന്‌ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്‌. നിങ്ങളുടെ രാശിവീഥിയില്‍ വളരെ സവിശേഷമായ താരകയോഗം കാണുന്നു. സമഗ്രമായ രാശിചന്ത ചെയ്‌ത്‌ വേണ്ട കാര്യങ്ങള്‍ അറിയുക.
 
ഇടവക്കൂറ്‌ (കാര്‍ത്തിക 1/4, രോഹിണി, മകയിരം 1/2) - നിങ്ങളുടെ ഈ മാസം പൊതുവെ വളരെ ഗുണകരമായിരിക്കും. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. സ്വപ്രയത്‌നത്താല്‍ വളരെ നേട്ടങ്ങള്‍ കൈവരിക്കാനാകും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത്‌ വളരെ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കും. ഏതു വിധത്തിലും പരിശ്രമിച്ച്‌ മുന്നോട്ടു പോകുന്നതായാല്‍ ദീര്‍ഘകാലമായി മനസ്സിലുള്ള ലക്ഷ്യങ്ങള്‍ സാധിക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക്‌ പലവിധ നേട്ടങ്ങള്‍, ഉയര്‍ച്ച, സ്ഥാനക്കയറ്റം, അനുകൂലമായ സ്ഥലംമാറ്റം ഇവ ലഭിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കുന്നതാണ്‌. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ പലതും കൈവരുന്നതാണ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ ആഗ്രഹിക്കുന്ന രീതിയില്‍ ഉപരിപഠനം നടത്തുന്നതിനുള്ള അവസരം ലഭിക്കും. നിങ്ങളുടെ രാശിവീഥിയിലെ അപൂര്‍വ്വയോഗങ്ങള്‍ വളരെ സൗഭാഗ്യകരമാണ്‌. ശരിയായി രാശിചിന്ത നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്യുക.
 

മിഥുനക്കൂറ്‌ (മകയിരം 1/2, തിരുവാതിര, പുണര്‍തം 1/4) - ഈ മാസം പൊതുവെ പലവിധ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. അവിചാരിതമായ വിഷമങ്ങള്‍ അനുഭവപ്പെടുന്നതിനു സാഹചര്യമുണ്ടാകും. തൊഴില്‍രംഗത്ത്‌ അസ്വസ്ഥതകള്‍ അനുഭവപ്പെടും. ധനനഷ്‌ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം തുടങ്ങിയ വിഷമങ്ങള്‍ ഉണ്ടാകും. ആരോഗ്യപരമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. ഉദരവൈഷമ്യങ്ങള്‍ ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക്‌ വിഷമങ്ങള്‍ പലതുമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക്‌ പലവിധ പ്രയാസങ്ങളുണ്ടാകും. മേലധികാരികളുടെ ശാസന, ശിക്ഷാനടപടികള്‍ നേരിടേണ്ടി വരാം. ഏതു കാര്യത്തിലും വളരെ പ്രതികൂലാവസ്ഥകള്‍ ഉണ്ടാകുന്നതിനിടയുണ്ട്‌. നിങ്ങളുടെ ആരൂഢസ്ഥിതി ശരിയായി പരിശോധിക്കേണ്ടതാണ്‌. സമ
 ഗ്രമായ രാശിചിന്ത ചെയ്‌ത്‌ അനുയോജ്യമായ പരിഹാരങ്ങള്‍ സ്വീകരിക്കേണ്ടതാണ്‌. സമുദ്രനീല ക്കല്ല്‌ ധരിക്കുന്നത്‌ വളരെ ഗുണകരമാകുന്നു.
 
കര്‍ക്കടകക്കൂറ്‌ (പുണര്‍തം 3/4, പൂയം, ആയില്യം) - ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. വസ്‌തുവില്‍പ്പനയ്‌ക്കു വേണ്ടിയുള്ള ശ്രമം വിജയിക്കും. കര്‍മ്മമേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തും. നൂതനസംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കുന്നതിനു സാധ്യത. ഏതുകാര്യത്തിലും വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക്‌ നേട്ടങ്ങള്‍ ഉണ്ടാകും. വാഹനം മാറ്റി പുതിയതു വാങ്ങും. ഗൃഹനിര്‍മ്മാണത്തിന്‌ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഉടനെ അതു സാധിക്കും. പ്രണയബന്ധങ്ങള്‍ കൂടുതല്‍ ഊഷ്‌മളമാകും. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. അപ്രതീക്ഷിതമായ ചില സന്തോഷങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായേക്കാം. ജീവിതത്തില്‍ വലിയ പരിവര്‍ത്തനത്തിനു കാരണമായേക്കാവുന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ ഈ മാസം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ഇത്‌ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ രാശി ചിന്തയിലൂടെ അറിയുക.
 
ചിങ്ങക്കൂറ്‌ (മകം, പൂരം, ഉത്രം 3/4) - പൊതുവെ ഈ മാസം ഗുണകരമായിരിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്‌. പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന്‌ അവസരമുണ്ടാകുന്നതാണ്‌. ഇതുവഴി കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക്‌ അസുലഭമായ പലവിധ നേട്ടങ്ങള്‍ വന്നുചേരാം. കലാരംഗത്തും സിനിമ-സീരിയല്‍ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്‌. കച്ചവടക്കാര്‍ക്ക്‌ അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. പുതിയതും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളതുമായ ഗൃഹം വാങ്ങുന്നതിന്‌ അവസരമുണ്ടാകും. നൂതന ഗൃഹോപകരണങ്ങള്‍ നേടും. ദീര്‍ഘനാളായി ചിന്തിക്കുന്നതിന്റെ അധികഭാഗവും സാധിക്കുന്നതാണ്‌. നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ വലിയ നേട്ടങ്ങളും പുരോഗ തിയും ലഭിക്കുന്നതിനു സഹായമായ ചില പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന്‌ അവസരമുണ്ടാകുന്നതാണ്‌. നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാന്‍ നിങ്ങള്‍ക്ക്  സാധിക്കും.

 കന്നിക്കൂറ്‌ (ഉത്രം 1/4, അത്തം, ചിത്തിര 1/2) - അപ്രതീക്ഷികമായ തടസ്സങ്ങള്‍ ഈ മാസംഉണ്ടാകുന്നതാണ്‌. തൊഴില്‍പരമായി പല വിഷമങ്ങള്‍ വരാം. ഉദ്യോഗസ്ഥര്‍ക്ക്‌ വിഷമകരമായ സ്ഥലംമാറ്റം, പാഴ്‌ചിലവുകള്‍ ഇവ ഉണ്ടാകും. മേലധികാരികളുടെ പ്രത്യേക ശാസനകള്‍ നേരിടേണ്ടിവരാം. വീടുപണി തടസ്സപ്പെട്ടു പോകുന്നതിന് സാധ്യത. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനിടയുണ്ട്‌. സുഹൃത്തുക്കളുമായി അകല്‍ച്ച സംഭവിക്കുന്നതിനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ രാശിമണ്‌ഡലത്തില്‍ തികച്ചും ദോഷാത്മക മായ ഒരു സാന്നിധ്യം കാണുന്നു. ഇത്‌ ഭാവിയില്‍ ചില ദോഷാനുഭവങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്‌. അതിനാല്‍ ശരിയായി രാശിവിചിന്തനം നടത്തി ഉചിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത്‌ ഉത്തമമാകുന്നു. വെണ്‍പത്മരാഗക്കല്ല്‌ ധരിക്കുന്നത്‌ വളരെ ഗുണം ചെയ്യും.
 
തുലാക്കൂറ്‌ (ചിത്തിര 1/2, ചോതി, വിശാഖം 1/4) - ഈ മാസം പൊതുവെ അനുകൂലമായിരിക്കും. തൊഴില്‍ രംഗത്ത്‌ നേട്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. വിദേശയാത്ര, തൊഴില്‍ ഇതിനു ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. ഗൃഹനിര്‍മ്മാണം നടക്കുന്നവര്‍ക്ക്‌ അതു പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം ഇവ ഉണ്ടാകും. ഏതു കാര്യത്തിലും ഗുമകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നിങ്ങളുടെ രാശിവീഥിയില്‍ വളരെ അസാധാരണമായ ഒരു താരകയോഗം രൂപപ്പെട്ടു വരികയാണ്‌. ഇത്‌ പൂര്‍ണ്ണത പ്രാപിച്ചാല്‍ സര്‍വ്വാഭീഷ്‌ടപ്രാപ്‌തിയാണ്‌ ഫലമെന്നു കാണുന്നു. അമദമണി എന്ന കല്ല്‌ ധരിക്കുന്നത്‌ ഭാഗ്യദായകമാകുന്നു.
 
വൃശ്ചികക്കൂറ്‌ (വിശാഖം 3/4, അനിഴം, തൃകേട്ട) - നിങ്ങള്‍ക്ക്‌ ഈ മാസം പ്രതിബന്ധങ്ങള്‍ പലതുമുണ്ടാകും. ഉദ്ദേശിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുകയില്ല.തൊഴില്‍രംഗത്ത്‌ പല വിഷമതകളും അനുഭവപ്പെടും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത്‌ നഷ്‌ടത്തില്‍ കലാശിക്കും. സ്വജന കലഹം, ബന്ധു വിരോധം ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഏതു കാര്യ ത്തിലും ഗുണാത്മകമായ മാറ്റങ്ങള്‍ വഴിതുറക്കുന്ന ഒരു പുതിയ ആത്മബന്ധം അഥവാ ആചാര്യബന്ധം അഥവാ ഈ മാസം ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ഇത്‌ നിങ്ങളുടെ ജീവിതഗതി തന്നെ മാറുന്നതിനു കാരമാകുന്നതാണ്‌. ഉദ്യോഗസ്ഥര്‍ വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ തീരുമാനിക്കുക. വിദ്യാര്‍ത്ഥികള്‍ അതിജാഗ്രത യോടെ പഠന കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതാണ്‌. രാശിചിന്തയ്‌ക്ക്‌ പ്രതിവിധി കാണു ന്നത്‌ ഉത്തമം.

 ധനുക്കൂറ്‌ (മൂലം, പൂരാടം, ഉത്രാടം 3/4) - രാശിവീഥിയില്‍ പ്രതികൂലസ്ഥിതികള്‍ ഉണ്ടായേക്കാം. ഈ മാസം വളരെ ഗുണകരമാകണമെന്നില്ല. ധനനഷ്‌ടങ്ങള്‍ ഉണ്ടാകാം. കര്‍മ്മരംഗത്ത്‌ ആശയക്കുഴപ്പവും പ്രയാസങ്ങളും അനുഭവപ്പെടുന്നതാണ്‌. ഏതു കാര്യത്തിലും പലവിധ തടസ്സങ്ങള്‍ വന്നുചേരാം. സുഹൃത്തുക്കളുമായി അകല്‍ച്ചയ്‌ക്കു കാരണമായ സാഹചര്യങ്ങള്‍ ഉണ്ടാകാം. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക. ഉദരവൈഷമ്യം, ഭക്ഷ്യവിഷബാധ ഇവയൊക്കെ അനുഭവപ്പെട്ടാല്‍ സാധ്യതയുടെ സമയസ്ഥിതിയാണിപ്പോള്‍. ആരൂഢസ്ഥിതി ശരിയായി പരിശോധിപ്പി ക്കുക. അസാധാരണമായ ചില സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുഭവപ്പെട്ടേക്കാവുന്ന സമയമാണ്‌ ഇപ്പോള്‍. ശരിയായി സൂക്ഷ്‌മത പാലിക്കുക. സമുദ്രനീലക്കല്ല്‌ ധരിക്കുന്നത്‌ ഉത്തമമായി കാണുന്നു. പ്രശ്‌നചിന്തയ്‌ക്ക്‌ പ്രതിവിധി കാണുക.
 
മകരക്കൂറ്‌ (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2) - നിങ്ങള്‍ക്ക്‌ ഈ മാസം പൊതുവെ ഗുണകരമായിരിക്കും. തൊഴില്‍പരമായി വളരെ ഗുണമുണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക്‌ അത്‌ ലഭിക്കും. കര്‍മ്മ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലില്‍ പ്രവേശിക്കുന്നതിന്‌ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലില്‍ പ്രവേശിക്കുന്നതിന്‌ അവസരമുണ്ടാകും. ഏതു കാര്യത്തിലും ഗുണാത്മകമായ മാറ്റങ്ങള്‍ അനുഭവപ്പെടുന്നതാണ്‌. നൂതന സംരംഭങ്ങള്‍ തുടങ്ങും. അതുവഴികൂടുതല്‍ ആദായമുണ്ടാകും. അപ്രതീക്ഷിതമായ ഒരു പ്രണയബന്ധം ജീവിതത്തില്‍ ഉണ്ടാകുമെന്നു കാണുന്നു. മനസ്സിന്‌ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്‌. ജീവിതത്തില്‍ അപൂര്‍വ്വമായ വഴിത്തിരിവുകള്‍ അനുഭവപ്പെട്ടാല്‍ സാധ്യതയുള്ള മാസമാണ്‌ ഇത്‌. വെണ്‍പത്മരാഗക്കല്ല്‌ ധരിക്കുന്നത്‌ വളരെ ഭാഗ്യപ്രദമായി കാണുന്നു.
 
കുംഭക്കൂറ്‌ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ജീവിതത്തത്തില്‍ അവിചാരിത പ്രതിബന്ധങ്ങള്‍ പലതുമുണ്ടാകും. തൊഴില്‍പരമായി നഷ്‌ടങ്ങളും പരാജയവും ധന ക്ലേശവും അനുഭവപ്പെടുന്നതാണ്‌. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിലവില്‍ രോഗചികിത്സയിലിരിക്കുന്നവര്‍ വളരെ സൂക്ഷ്‌മത പാലിക്കുക. അന്യദേശത്തു ജോലിചെയ്യുന്നവര്‍ എല്ലാരീതിയിലും വളരെ ജാഗ്രത പാലിക്കേണ്ടത്‌ ആവശ്യമായി കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകളും തൊഴില്‍രംഗത്ത്‌ ചില അസ്വസ്ഥതകളും അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. പ്രതീക്ഷിക്കാത്ത രീതിയില്‍ ചില കാര്യങ്ങള്‍ വന്നുചേരുന്നതിനു സാധ്യത. നിങ്ങളുടെ സമഗ്രമായ രാശിവിചിന്തനം നടത്തി
ഉചിതമായ പ്രതിവിധികള്‍ സ്വീകരിക്കേണ്ടതാണ്‌.
 

മീനക്കൂറ്‌ (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുവെ ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും. കാര്യതടസ്സങ്ങള്‍ പലതുമുണ്ടാകാനിടയുണ്ട്‌. തൊഴില്‍പരമായി പരാജയസ്ഥിതി, സാമ്പത്തിക നഷ്‌ടങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. പുതിയ കച്ചവടങ്ങള്‍ തുടങ്ങുന്നത്‌ നഷ്‌ടത്തില്‍ കലാശിക്കും. ഉദ്യോഗസ്ഥര്‍ക്ക്‌ പ്രതികൂലമായ സ്ഥലംമാറ്റം, സ്ഥാനഭ്രംശം ഇവ സംഭവിച്ചേക്കാനിടയുണ്ട്‌. വിദ്യാര്‍ത്ഥി കള്‍ക്ക്‌ വിചാരിക്കുന്ന രീതിയില്‍ മുമ്പോട്ടു പോകാനാവാതെ വരും. നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവിനും വിസ്‌മയകരമായ പുരോഗതിക്കും കാരണമായേക്കാവുന്ന ഒരു പുതിയ സൗഹൃദം അഥവാ ഗുരുബന്ധം അടുത്തുതന്നെ സംഭവിക്കുന്നതിനു സാധ്യത. ഇത്‌ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ സൃഷ്‌ടിക്കും. പ്രശ്‌നചിന്ത ചെയത്‌ ഉചിത പ്രതിവിധി സ്വീകരിക്കുക.  

click me!