
ബിഎംഡബ്ല്യൂ 5 സീരീസ്, ഓഡി എ 6, മെഴ്സിഡസ് ബെൻസ് ഇ ക്ലാസ്, ജാഗ്വർ എക്സ്എഫ് എന്നീ ലക്ഷ്വറി വാഹനങ്ങൾക്ക് എതിരായാണ് എസ് 90 നിരത്തിലിറങ്ങുന്നത്. ഇതോടെ വോൾവോ എസ് 60, വി 40, എസ് 60 ക്രോസ് കൺട്രി, വി 40 ക്രോസ് കൺട്രി, എക്സ്സി 60, എക്സ്സി 90 എന്നീ വാഹനങ്ങളുടെ ശ്രേണിയിൽ ഈ സെഡാനും ഇടംപിടിക്കും.
വിദേശത്ത്, ഹൈബ്രിഡ് പവർ ട്രെയിനിൽ ഉപയോഗിക്കുന്ന 349 എച്ച്പി, റ്റി 8 ഇരട്ട എൻജിനുകളാണു എസ് 90യിൽ ലഭ്യമാകുന്നത്. 190 ബിഎച്ച്പിയും 400 എൻഎം ടോർക്കും നൽകുന്ന ഈ എൻജിനിൽ 8 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. എസ്ഐപിഎസ് എയർ ബാഗുകൾ, ഇന്റലിജൻസ് ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം, പൈലറ്റ് അസിസ്റ്റൻസ് എന്നിവയാണ് എസ് 90യിൽ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.