ഓട്ടോമാറ്റിക്ക് കാറാണോ അതോ ഗിയറുള്ള കാറാണോ കൂടുതൽ പെട്രോൾ ഉപയോഗിക്കുന്നത്?

Published : Mar 12, 2025, 03:41 PM IST
ഓട്ടോമാറ്റിക്ക് കാറാണോ അതോ ഗിയറുള്ള കാറാണോ കൂടുതൽ പെട്രോൾ ഉപയോഗിക്കുന്നത്?

Synopsis

ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സുകളുള്ള കാറുകൾക്ക് അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മാനുവൽ കാറുകൾക്ക് വില കുറവും മൈലേജ് കൂടുതലുമാണ്, എന്നാൽ ഓട്ടോമാറ്റിക് കാറുകൾ കൂടുതൽ സൗകര്യപ്രദമാണ്.

രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് കാർ കമ്പനികൾ പുതിയ മോഡലുകൾ പുറത്തിറക്കുന്നു. ഈ ശ്രേണിയിൽ, കമ്പനികൾ മാനുവൽ കാറുകൾക്കൊപ്പം ഓട്ടോമാറ്റിക് ഗിയർ മാറ്റുന്ന കാറുകളും വിപണിയിൽ അവതരിപ്പിച്ചു. കാറിലെ സവിശേഷതകൾ വർദ്ധിക്കുന്നതിനനുസരിച്ച് കാലം കഴിയുന്തോറും അതിന്റെ എഞ്ചിൻ ശേഷിയും മാറിക്കൊണ്ടിരിക്കും. ഇത് ഇന്ധനക്ഷമതയെയും ബാധിക്കുന്നു. ഓട്ടോമാറ്റിക് ഗിയർ ഓപ്ഷനുള്ള കാറും മാനുവൽ ഗിയർ ഓപ്ഷനുള്ള കാറും എത്ര പെട്രോൾ ഉപയോഗിക്കുന്നുവെന്ന് നമുക്ക് നോക്കാം.

ഓട്ടോമാറ്റിക് ഗിയർബോക്സ്, മാനുവൽ ഗിയർബോക്സ് കാറുകൾ വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു. കാരണം രണ്ട് തരം കാറുകൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഈ രണ്ട് ഗിയർ ഓപ്ഷനുകളിൽ ഏതിലേക്കാണ് ചെലവ് കൂടുതൽ പോകുന്നത്? ഏതാണ് കൂടുതൽ പെട്രോൾ ഉപയോഗിക്കുന്നത്? ഇത് പറയുന്നതിനു മുമ്പ്, അവ രണ്ടും എന്താണെന്ന് മനസിലാക്കാം. 

മാനുവൽ ഗിയർബോക്സ്
മാനുവൽ ഗിയർബോക്സ് ഉള്ള കാറുകളിൽ, നിങ്ങൾ ഇടയ്ക്കിടെ ഗിയ‍ മാറുകയും എപ്പോഴും ജാഗ്രത പാലിക്കുകയും വേണം. ഒരു മാനുവൽ കാറിൽ, പെട്ടെന്ന് ഗിയർ മാറ്റേണ്ടി വന്നേക്കാം എന്നതിനാൽ ഇടതു കൈ ഗിയറിൽ തന്നെ വയ്ക്കണം.

ഓട്ടോമാറ്റിക് ഗിയർബോക്സ്
അതേസമയം ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉള്ള കാറുകളിൽ നിങ്ങൾക്ക് ഗിയ‍ ഷിഫ്റ്റിംഗിന്‍റെ ടെൻഷൻ അടിക്കേണ്ടിവരില്ല. നിങ്ങളുടെ കൈകൾ ഗിയ‌ർ ഷിഫ്റ്റിംഗ് പ്രക്രിയയിൽ നിന്നും സ്വതന്ത്രമാണ്. ഇത് കാറിന്മേൽ കൂടുതൽ നിയന്ത്രണം നൽകുന്നു. നിങ്ങൾക്ക് എപ്പോഴും രണ്ട് കൈകളും സ്റ്റിയറിങ്ങിൽ വയ്ക്കാം. ഇതിനായി, കാറിനെ വ്യത്യസ്ത മോഡുകളിൽ നിർത്തുന്നതിലൂടെ, കാർ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നു. നിങ്ങൾ അധികം ആലോചിക്കേണ്ടതില്ല.

ഏതാണ് കൂടുതൽ ചെലവേറിയത്?
ഒരു ഓട്ടോമാറ്റിക് കാറിൽ കുറച്ച് സുഖസൗകര്യങ്ങളുണ്ട്. എന്നാൽ ആ കാറുകൾ മാനുവൽ ഗിയർബോക്സിൽ വരുന്ന കാറുകളേക്കാൾ വില കൂടുതലാണ്. കുറഞ്ഞ അറ്റകുറ്റപ്പണികളോടെ മാനുവൽ കാർ നിങ്ങൾക്ക് കൊണ്ടുനടക്കാം. അതേസമയം, ഓട്ടോമാറ്റിക് കാറുകൾക്ക് കൂടുതൽ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഒരു മാനുവൽ കാറിന്റെ മൈലേജ് ഒരു ഓട്ടോമാറ്റിക് കാറിനേക്കാൾ കൂടുതലാണ്. ഇതിനർത്ഥം ഒരു മാനുവൽ കാർ ഒരു ഓട്ടോമാറ്റിക് കാറിനേക്കാൾ ചെലവ് കുറഞ്ഞതാണ് എന്നാണ്. ഇത് കുറഞ്ഞ പെട്രോൾ ഉപയോഗിക്കുന്നു. എന്നാൽ പുതിയ സാങ്കേതിക വിദ്യകളുടെ കടന്നു വരവോടെ ഓട്ടോമാറ്റിക്ക് കാറുകളും അടിമുടി മാറി തുടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മാനുവൽ ട്രാൻസ്‍മിഷൻ ഉള്ള കാറുകൾക്ക് ഒപ്പമോ ചിലപ്പോൾ അതിലും കൂടുതലോ മൈലേജ് നൽകുന്ന വിധത്തിലേക്ക് ഓട്ടോമാറ്റിക്ക് സാങ്കേതിക വിദ്യയും ഇന്ന് വള‍ർന്നുകഴിഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി വിപണി പിടിക്കാൻ 4 പുത്തൻ താരങ്ങൾ!
ബലേനോയോ അതോ ഗ്ലാൻസയോ നല്ലത്? വാങ്ങും മുൻപ് ഇതറിയൂ