എഞ്ചിനില്‍ വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമോ?

By Web TeamFirst Published Aug 12, 2019, 9:46 PM IST
Highlights

വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾ‌ക്ക് ഇൻഷുറൻ‌സ് പരിരക്ഷ ലഭിക്കുമോ എന്നത് പലരുടെയും സംശയമാണ്.

മനുഷ്യജീവനു മാത്രമല്ല വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊക്കെ കനത്ത നാശനഷ്ടങ്ങളാണ് ഈ പ്രളയകാലത്തും സംസ്ഥാനത്തുണ്ടായത്. വെള്ളം കയറിയതാവും മിക്ക വാഹനങ്ങളുടെയും പ്രശ്‍നം. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾ‌ക്ക് ഇൻഷുറൻ‌സ് പരിരക്ഷ ലഭിക്കുമോ എന്നത് പലരുടെയും സംശയമാണ്.

പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുണ്ട്. എന്നാല്‍ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കേടുപാടുകള്‍ക്ക് ചില പ്രത്യേക ക്ലോസുകൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

ഈ ക്ലോസുകള്‍ അനുസരിച്ച് വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. അതായത് എൻജിനിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇൻഷുറൻസ് നിയമം.

പക്ഷേ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിര്‍ത്തിയിട്ടിരിക്കുമ്പോഴോ മരം വീണോ മണ്ണിടിച്ചില്‍ മൂലമോ അപകടങ്ങൾ സംഭവിച്ചാല്‍ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

click me!