വാഹനം നിർത്തി എഞ്ചിൻ ഓഫാക്കാതെ ഗ്ലാസ് അടച്ച് എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? എങ്കില്‍ എംവിഡി പറയുന്നത് കേട്ടോളൂ

Published : Dec 28, 2024, 09:40 AM IST
വാഹനം നിർത്തി എഞ്ചിൻ ഓഫാക്കാതെ ഗ്ലാസ് അടച്ച് എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? എങ്കില്‍ എംവിഡി പറയുന്നത് കേട്ടോളൂ

Synopsis

വാഹനങ്ങളിലെ നീണ്ട വിശ്രമങ്ങൾ ഒഴിവാക്കണം. കുറച്ചുനേരം വിശ്രമിക്കേണ്ടി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എംവിഡി ഓർമിപ്പിക്കുന്നു.

തിരുവനന്തപുരം: യാത്രക്കിടെ വാഹനം ഇടയ്ക്കൊന്ന് നിർത്തി എഞ്ചിൻ ഓഫ് ചെയ്യാതെ ഗ്ലാസടച്ച് എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? അങ്ങനെ ചെയ്യുന്നത് അപകടകരമാണെന്ന് ഓർമിപ്പിക്കുകയാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് . നടൻ വിനോദ് തോമസിനെ കാറിനുള്ളിലും വടകരയിൽ രണ്ട് പേരെ കാരവനിലും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എംവിഡിയുടെ ഓർമപ്പെടുത്തൽ. 

വില്ലൻ കാർബണ്‍ മോണോക്സൈഡ്

നമ്മുടെ കാറിലെ ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന ബൈപ്രൊഡക്ടാണ് കാർബണ്‍ മോണോക്സൈഡ്. ഈ കാർബണ്‍ മോണോക്സൈഡ് കാറ്റലിറ്റിക് കൺവെർട്ടർ എന്ന യൂണിറ്റിലെത്തി കാർബണ്‍ ഡയോക്സൈഡായാണ് എക്സോസ്റ്റിലൂടെ പുറത്തുപോകുന്നത്. കാലപ്പഴക്കം കാരണം തുരുമ്പിച്ചും ലീക്ക് വന്നും മറ്റും കാർബണ്‍ മോണോക്സൈഡ് കാറ്റലിറ്റിക് കൺവെർട്ടറിൽ എത്താതെ പോകുന്ന സാഹചര്യമുണ്ട്. അപ്പോൾ  കാർബണ്‍ മോണോക്സൈഡ് അതേപടി പുറത്തുവരും. 

കാർബണ്‍ മോണോക്സൈഡ് വാഹനത്തിനുള്ളിൽ എത്തുന്നതിങ്ങനെ

നമ്മൾ കരുതുംപോലെ വാഹനം പൂർണമായി എയർടൈറ്റ് യൂണിറ്റല്ല. ചെറിയ സുഷിരങ്ങൾ വഴിയും ചെറിയ എയർ ഗ്യാപ്പ് വഴിയും കാർബണ്‍ മോണോക്സൈഡ് വാഹനത്തിന്‍റെ ഉള്ളിൽ പ്രവേശിക്കുന്നു. ഈ കാർബണ്‍ മോണോക്സൈഡ് നമ്മൾ ശ്വസിക്കുമ്പോൾ ഓക്സിജനുമായി ചേർന്ന് കാർബോക്സി ഹീമോഗ്ലോബിൻ എന്ന ഘടകം ഉണ്ടാകുന്നു. ഇതുകാരണം ശരീരത്തിലെ കോശങ്ങൾക്ക് വേണ്ടത്ര ഓക്സിജൻ കിട്ടാതെ വരും. ഇതോടെ വാഹനത്തിലിരിക്കുന്നയാൾ അബോധാവസ്ഥയിലാകും. മദ്യമോ മറ്റ് ലഹരി പദാർത്ഥകളോ മറ്റും കഴിച്ചാണ് വാഹനത്തിലിക്കുന്നതെങ്കിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവും മുൻപേ അബോധാവസ്ഥയിലാവുകയും പിന്നാലെ മരണം സംഭവിക്കുകയും ചെയ്യുമെന്ന് എംവിഡി വിശദീകരിക്കുന്നു. 

എഞ്ചിൻ ഓഫാക്കാതെ എസിയിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങൾ യാത്ര ചെയ്യാനുള്ളതാണ്, അത് ഓഫീസോയോ വിശ്രമകേന്ദ്രമായോ കഴിവതും ഉപയോഗിക്കരുതെന്നാണ് എംവിഡിയുടെ ഓർമപ്പെടുത്തൽ. വാഹനങ്ങളിലെ നീണ്ട വിശ്രമങ്ങൾ ഒഴിവാക്കണം. ഇനി കുറച്ചുനേരം അങ്ങനെ വിശ്രമിക്കേണ്ടി വന്നാൽ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങൾ തെരഞ്ഞെടുക്കരുത്. തുറസ്സായതും വായുസഞ്ചാരമുള്ളതും സുരക്ഷിതമായതുമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുക. ഗ്ലാസ് പൂർണമായി അടയ്ക്കാതെ ചെറിയ ഗ്യാപ് ഇടാൻ ശ്രദ്ധിക്കണം. എക്സോസ്റ്റ് സിസ്റ്റം നിരന്തരം പരിശോധിക്കണം. ലീക്കില്ലെന്ന് ഉറപ്പുവരുത്തണം. 

സ്വന്തം വണ്ടി ഭാര്യയോ മക്കളോ ഓടിച്ചാൽ പിടിവീഴുമോ, പിഴയടയ്ക്കണോ? ഗതാഗത മന്ത്രി ഗണേഷ് കുമാർ പറയുന്നത് കേൾക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി വിപണി പിടിക്കാൻ 4 പുത്തൻ താരങ്ങൾ!
ബലേനോയോ അതോ ഗ്ലാൻസയോ നല്ലത്? വാങ്ങും മുൻപ് ഇതറിയൂ