മഴ, നനഞ്ഞ റോഡ്; ഡ്രൈവ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ, വിഫലമാകില്ല കാത്തിരിപ്പ്!

Published : May 27, 2025, 10:25 AM ISTUpdated : May 27, 2025, 11:45 AM IST
മഴ, നനഞ്ഞ റോഡ്; ഡ്രൈവ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ, വിഫലമാകില്ല കാത്തിരിപ്പ്!

Synopsis

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ റോഡിൻ്റെ ട്രാക്ഷൻ കുറയുന്നതിനാൽ അപകട സാധ്യത വർദ്ധിക്കുന്നു. ഈ ലേഖനം മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വിശദീകരിക്കുന്നു.

ഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴയാണ് സംസ്ഥാനത്തിന്‍റെ പല ഭാഗത്തും പെയ്യുന്നത്. വീണ്ടും മഴ പെയ്യുമെന്ന് ജാഗ്രതാ മുന്നറിയിപ്പുകളും ഉണ്ട്. പല ഇടങ്ങളിലും റോഡുകൾ തകർന്ന് ഗതാഗതം താറുമാറായി കിടക്കുകയാണ്. എങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നവരും കുറവല്ല. മഴക്കാലത്ത് ദൂരക്കാഴ്ച കുറയുകയും റോഡിൻ്റെ ട്രാക്ഷൻ കുറയുകയും ചെയ്യുന്നതോടെ അപകട സാധ്യതയും വർദ്ധിക്കുന്നു. മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നിങ്ങളെ തേടിയെത്തുക. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. 

  • മഴക്കാലത്ത് പരമാവധി ഇരു കൈകളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക
  • വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
  •  മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
  • വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
  • നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
  • വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
  • ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
  • ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
  • ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
  • നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം

ഉറപ്പായും ഒരിക്കൽക്കൂടി ഓർമ്മിക്കേണ്ട പോയിൻ്റുകൾ
അക്വാപ്ലാനിംഗ്/ഹൈഡ്രോപ്ലാനിംഗ് എന്ന അപകടകരമായ സാഹചര്യം ഒഴിവാക്കാൻ മൺസൂൺ സമയത്ത് ഉയർന്ന വേഗതയിൽ വാഹനം ഓടിക്കരുതെന്ന് നിർദ്ദേശിക്കുന്നു . റോഡിനും ടയറിനുമിടയിൽ വെള്ളത്തിൻ്റെ പാളി രൂപപ്പെടുകയും ഘർഷണം നഷ്ടപ്പെടുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമ്പോഴാണ് ഇത്.

വെള്ളത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങളുടെ കാർ ഒന്നാം/രണ്ടാം ഗിയറിലാണെന്ന് ഉറപ്പാക്കുക.

ആഴത്തിലുള്ള കുഴികളിലൂടെയോ വെള്ളക്കെട്ടുകളിലൂടെയോ വാഹനമോടിക്കുമ്പോൾ ക്ലച്ചും ആക്സിലറേറ്ററും തമ്മിൽ ബാലൻസ് സൂക്ഷിക്കുക.

നിങ്ങൾക്ക് മുന്നിലുള്ള മറ്റ് വാഹനങ്ങളിൽ നിന്ന് മതിയായ അകലം പാലിക്കുക.

ദൃശ്യപരത ഇല്ലെങ്കിൽ മഴ അവസാനിക്കുന്നതുവരെ അല്ലെങ്കിൽ ചാറ്റൽമഴയായി മാറുന്നത് വരെ വാഹനം നിർത്തുന്നതാണ് നല്ലത്.

കാഴ്ച മോശമാകുമ്പോൾ എല്ലായ്പ്പോഴും ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും ഓണാക്കുക. ഇത് നിങ്ങൾക്ക് വ്യക്തമായ കാഴ്ച നൽകുകയും റോഡിലെ മറ്റ് ഡ്രൈവർമാർക്ക് നിങ്ങളുടെ കാർ ദൃശ്യമാക്കുകയും ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി വിപണി പിടിക്കാൻ 4 പുത്തൻ താരങ്ങൾ!
ബലേനോയോ അതോ ഗ്ലാൻസയോ നല്ലത്? വാങ്ങും മുൻപ് ഇതറിയൂ