മഴക്കാലമല്ലേ, യാത്രയില്ലേ...? പൊലീസ് പറയുന്നത് കേള്‍ക്കൂ!

Published : Jul 23, 2019, 03:05 PM IST
മഴക്കാലമല്ലേ, യാത്രയില്ലേ...? പൊലീസ് പറയുന്നത് കേള്‍ക്കൂ!

Synopsis

അല്‍പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്.

മഴക്കാലമാണ്. നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളെയാണ് ഈ കാലത്ത് ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരിക. നനവുള്ള റോഡുകള്‍ പലപ്പോഴും പേടി സ്വപ്‍നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്‍ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. അടുത്തിടെ ഇത്തരം നിരവധി അപകടങ്ങളാണ് കേരളത്തില്‍ നടന്നത്. 

ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും അല്‍പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസിന്‍റെ മുന്നറിയിപ്പ്. 

മഴക്കാലത്ത് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഡ്രൈവിംഗില്‍ ജാഗ്രത പുലര്‍ത്തുക. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.

🌧️ മഴക്കാലത്ത് പൊടുന്നനെ ബ്രേക്കിടുന്നത് ഒഴുവാക്കി ബ്രേക്ക് ഉപയോഗം കുറയ്ക്കുന്ന രീതിയില്‍ വേഗത ക്രമപ്പെടുത്തി വാഹനം ഓടിക്കുക. മഴയെത്തുടര്‍ന്ന് നഗരങ്ങളില്‍ ട്രാഫിക് ബ്ലോക് പതിവാണ്. മരം വീണും വെള്ളക്കെട്ടുണ്ടായുമൊക്കെ യാത്ര തടസപ്പെടാറുണ്ട്. കഴിയുന്നതും നേരത്തെ ഇറങ്ങി സാവധാനം ഡ്രൈവ് ചെയ്തു പോകുക.

🌧️ ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുക. . മൊട്ടയായ ടയറുകള്‍ മഴക്കാലത്ത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കുന്നു. അപകടത്തിന് കാരണമാകുന്നു. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം മൂലം ബ്രേക്ക് ചവിട്ടുമ്പോള്‍വാഹനം പാളിപ്പോകാൻ ഇടയാകുന്നു..ടയറിലെ പ്രഷര്‍കൃത്യമായിരിക്കാനും ശ്രദ്ധിക്കുക.

🌧️ വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. വേനല്‍ക്കാലത്തെ ചൂട് കാരണം റബര്‍ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം.

🌧️ ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇന്‍ഡിക്കേറ്ററുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. ബ്രേക്കിന്റെ കാര്യക്ഷമത. വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കിവെക്കുക.

🌧️ വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ഓയിലും ചേര്‍ന്ന് നനഞ്ഞുകിടക്കുന്ന റോഡുകളില്‍വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഈ സാഹചര്യത്തില്‍ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

🌧️ മഴക്കാലമാകുന്നതോടെ നമ്മുടെ റോഡുകളില്‍ കുണ്ടും കുഴിയും രൂപപ്പെടും. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. .

🌧️ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ഏറെ ശ്രദ്ധിക്കണം. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. എന്‍ജിനിലും ബ്രേക്ക് പാഡുകളിലുമൊക്കെ വെള്ളം കയറിയാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കും. വെള്ളക്കെട്ടിലൂടെ വണ്ടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കിൽ വേഗത കൂറച്ച് പോയാൽ അപകടങ്ങൾ ഒഴിവാക്കാം.

🌧️ മുന്നിലേക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയത്ത് കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം. മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ തെളിച്ചാല്‍എതിരേ വരുന്ന ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം ്അറിയാനാകും.

🌧️ ഹൈബീം ഉപയോഗിക്കുന്നത് കുറയ്ക്കുക.

PREV
click me!

Recommended Stories

കാറിലെ ഈ ആക്‌സസറികൾക്കായി നിങ്ങൾ പണം മുടക്കിയിട്ടുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ കൂടികേട്ടോളൂ!
കാർ കീയുടെ ഈ രഹസ്യങ്ങൾ നിങ്ങൾക്കറിയാമോ?