ടൂവീലര്‍ വാങ്ങുന്നവര്‍ ഈ വസ്‍തുക്കള്‍ക്ക് പണം കൊടുക്കരുതെന്ന് പൊലീസ്!

By Web TeamFirst Published Jul 1, 2019, 3:10 PM IST
Highlights

പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്. 

തിരുവനന്തപുരം: പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി മുന്നറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹനങ്ങല്‍ക്കൊപ്പം ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ളവ ഡീലര്‍മാര്‍ സൗജന്യമായി നല്‍കേണ്ടതാണെന്നാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

ഹെല്‍മറ്റ്, സാരി ഗാര്‍ഡ്, പിന്‍സീറ്റ് യാത്രികര്‍ക്കുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍ എന്നിവയ്ക്ക് അധിക പണം നല്‍കേണ്ടതില്ലെന്ന് പൊലീസ് പറയുന്നു. കേരളത്തില്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങല്‍ക്കൊപ്പം നിര്‍്മമാതാക്കള്‍ ഹെല്‍മറ്റും വിലയില്ലാതെ നല്‍കിയെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍ത് നല്‍കിയാല്‍ മതിയെന്നാണ് നിയമം. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കേറ്റ് റദ്ദ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

click me!