ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്ട് സംഘടിപ്പിച്ച സ്മാര്‍ട്ട് ട്രാവലർ എക്സ്പോ സമാപിച്ചു

By Web TeamFirst Published Jan 28, 2019, 1:46 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സ്മാര്‍ട്ട് ട്രാവലർ എക്സ്പോ കോഴിക്കോട്ട് സമാപിച്ചു. വിദേശ യാത്രകളുടെ സാധ്യതകൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച മേളയ്ക്ക് മികച്ച പ്രതികരണമാണ് യാത്രാപ്രേമികളിൽ നിന്നുണ്ടായത്. 

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച സ്മാര്‍ട്ട് ട്രാവലർ എക്സ്പോ കോഴിക്കോട്ട് സമാപിച്ചു. വിദേശ യാത്രകളുടെ സാധ്യതകൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച മേളയ്ക്ക് മികച്ച പ്രതികരണമാണ് യാത്രാപ്രേമികളിൽ നിന്നുണ്ടായത്. 

രാജ്യത്തെ പ്രമുഖ ടൂർ ഓപ്പറേറ്റർമാരും വിമാന കമ്പനികളുമാണ് എക്സോപയിൽ പങ്കെടുത്തത്. കുറഞ്ഞ ചെലവിൽ ആകർഷമായ വിനോദയാത്രാ പാക്കേജുകളാണ് യാത്രാ പ്രേമികൾക്കായി ഒരുക്കിയിരുന്നത്. വിദേശയാത്രകൾക്കായുള്ള ലോൺ, ഇഎംഐ സൗകര്യങ്ങളും പൊതുജനങ്ങൾക്ക് മേളയിലൂടെ പരിചയപ്പെടുത്തി.മേളയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേർക്ക് സിൽക്ക് എയർ സൗജന്യ സിംഗപ്പൂർ യാത്ര ഒരുക്കും.

കോഴിക്കോട് ചാലപ്പുറം സ്വദേശി സനൽ കെ, വടകര സ്വദേശിയായ ബിജിനേഷ് എന്നിവരാണ് നറുക്കെടുപ്പിൽ വിജയികളായത്. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രപാക്കേജുകളെ കുറിച്ചറിയാൻ നിരവധിപേരാണ് മൂന്ന് ദിവസമായി നടന്ന മേളയിലെത്തിയത്.

നേരത്തെ കൊച്ചിയിൽ സംഘടിപ്പിച്ച ട്രാവലർ എക്സ്പോയ്ക്കും മികച്ച പ്രതികരണമാണുണ്ടായത്. ഫെബ്രുവരി ഒന്ന് രണ്ട് മൂന്ന് തീയതികളിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ ട്രാവലർ എക്സ്പോ നടക്കും. എക്സ്പോയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. 

click me!