ഭക്ഷണ പ്രിയരായ സഞ്ചാരികളെ, നിങ്ങളെയും കാത്തിതാ 12 ധാബകള്‍

Published : Aug 21, 2017, 10:51 AM ISTUpdated : Oct 05, 2018, 12:57 AM IST
ഭക്ഷണ പ്രിയരായ സഞ്ചാരികളെ, നിങ്ങളെയും കാത്തിതാ 12 ധാബകള്‍

Synopsis

ശ്രീനഗര്‍ - ലേ ദേശീയപാതയിലാണ് സഞ്ജയ് ധാജ. സജ്ഞയ് ധാബയുടെ പ്രത്യേകത ഇവിടുത്തെ കാപ്പിയും ആലു പൊറോട്ടയും ആണ്. ഇത്ര ചെറിയ സാഹചര്യങ്ങളില്‍ നിന്ന് ഇത്രയും രുചികരമായ ഭകഷണം ലഭ്യമാകുന്നതിനെ ഓര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെടുക തന്നെ ചെയ്യും. ഇവിടുത്തെ ആലു പൊറോട്ടയും , ആലു സബ്സിയും , കാപ്പിയും ഒരിക്കലും കഴിക്കാതെ യാത്ര തുടര്‍ന്നാല്‍ അത് വലിയൊരു നഷ്ടമായിരിക്കും.

രാജസ്ഥാനിലെ ജെയ്പൂര്‍ സികാര്‍ റോഡിലാണ് ഷര്‍മാ ധാബ സ്ഥിതി ചെയ്യുന്നത്. തനത് രാജസ്ഥാനി ഭക്ഷണം ഇവിടെ നിങ്ങള്‍ക്ക് ലഭ്യമാകും.ഇവിടുത്തെ വെജിറ്റേറിയന്‍ ഭക്ഷണം പ്രസിദ്ധമാണ്. മാവാ നാന്‍ ആണ് ഷര്‍മാ ധാബയിലെ  പ്രധാന ഭക്ഷണം.ഷര്‍മാ ധാബയിലെ പനീര്‍ മസാലയും മലായ് മത്തറും ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ രുചിച്ച് നോക്കണം.

 

ഷിംലയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ഗിയാനി ധാ ധാബയില്‍ കയറി രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. പ്രദേശത്തെ ഏറ്റവും പഴയ ധാബയാണിത്. തിരക്ക് പിടിച്ച ഈ ധാബയ്ക്ക് നിരവധി ആരാധകരുമുണ്ട്.

 

ജനങ്ങള്‍ ഏറ്റെടുത്ത ധാബകളിലൊന്നാണിത്. നിങ്ങളുടെ താല്‍പ്പര്യമനുസരിച്ച് ധാബയ്ക്കുള്ളിലോ പുറത്തോ ഇരുന്നോ ഭക്ഷണം ആസ്വദിക്കാം. ഈ സ്വാതന്ത്ര്യത്തോടൊപ്പം രുചികരമായ ഭക്ഷണവും നിങ്ങളെ ചീദല്‍ ഗ്രാന്‍റിന്‍റെ പ്രിയപ്പെട്ടവനായി മാറ്റും.  ദോശ, ഇഡ്ഡിലി,പനീര്‍ പക്കോഡ എന്നിവ ചീദലിന്‍റെ പ്രത്യേകതകളാണ്.


 
ദില്ലിയില്‍ നിന്ന് ജെയ്പൂരിലേക്കുള്ള യാത്രയിലാണോ നിങ്ങള്‍? എങ്കില്‍ റാവോ ധാബയില്‍ വണ്ടി നിര്‍ത്താന്‍ മറക്കണ്ട.യാത്രയില്‍ എങ്ങനെ റാവോ ധാബ കണ്ടുപിടിക്കുമെന്ന് ഓര്‍ത്ത് ബുദ്ധിമുട്ടുകയും വേണ്ട. ഈ ധാബയുടെ മുന്‍പില്‍ എല്ലായിപ്പോഴും ആള്‍ക്കൂട്ടമുണ്ട്. അതുകൊണ്ട് തന്നെ റാവോ ധാബ കണ്ണില്‍ പെടാതിരിക്കില്ല. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭാഗത്തിലെ എല്ലാ വൈവിധ്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ടിവിടെ. ചന്നാ മസാലയും, ദാല്‍ മക്കാനിയും ഇവിടുത്തെ വൈവിധ്യങ്ങളില്‍ ഒന്ന് മാത്രം.

                                                                                                                                                                                                     


പഞ്ചാബി ഭക്ഷണം ആസ്വദിക്കണമെങ്കില്‍ കര്‍നാല്‍ ഹവേലിയിലേക്ക് വരിക. ഒരു മിനി പഞ്ചാബ് എന്ന് തന്നെ ഈ ധാബയെ വിശേഷിപ്പിക്കാം. അമൃത്സര്‍ ചോളേ, കാദി, പറാത്താ, ലസ്സി എന്നിവ ഇവിടുത്തെ പ്രധാന വിഭവങ്ങളില്‍ ചിലത് മാത്രമാണ്.

ഒറീസയിലേക്ക് ഒരു യാത്രയ്ക്കായ് തയ്യാറെടുക്കുകയാണോ നിങ്ങള്‍?  എങ്കില്‍ മറ്റെവിടെ പോകാന്‍ മറന്നാലും ചിലിക്കാ ദബായില്‍ കയറാന്‍ മറക്കരുത്. ഭക്ഷണ പ്രിയനാണ് നിങ്ങളെങ്കില്‍ ഇത് നിങ്ങളുടെ മറക്കാന്‍ പറ്റാത്ത ഒരു ഭക്ഷണാനുഭവമായിരിക്കും. കടല്‍ ഭക്ഷണത്തിന്‍റെ വലിയ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്.ഇവിടുത്തെ ചില്ലി ചെമ്മീന്‍ നിങ്ങളെ കൊതിപ്പിച്ച് കൊണ്ടേയിരിക്കും.

അംബാല സിറ്റിക്കു സമീപം എന്‍എച്ച് 1ല്‍ സ്ഥിതി ചെയ്യുന്ന ഈ ധാബയെ കുറിച്ച് അധികമാളുകളും കേട്ടിട്ടുണ്ടാകും. രുചികരമായ ഇവിടുത്തെ ഭക്ഷണത്തെക്കുറിച്ച്  പല പ്രമുഖ ചാനലുകളും  വാര്‍ത്തകളാക്കിയിട്ടുണ്ട്. ഇവിടുത്തെ മട്ടണ്‍ കറിയും , ചിക്കന്‍ കറിയും, കീമ കലേജിയും ഇനിയും ഇവിടെ വരാന്‍ നിങ്ങളെ പ്രേരിപ്പിച്ച് കൊണ്ടിരിക്കും.

 


 
പരമ്പരാഗത ധാബകളില്‍ നിന്ന് വ്യത്യസ്തമാണ് സുഖ്ദേവ് ധാബ. ശീതികരിച്ച അപൂര്‍വ്വം എസി ധാബകളില്‍ ഒന്നാണിത്. വ്യത്യസ്ത രുചികളിലുള്ള പൊറോട്ടകളാണ് ഇവിടുത്തെ പ്രധാന ഭക്ഷണം. സുഖദേവ് ധാബയിലെ അമൃത്സര്‍ കുല്‍ച്ച, സ്റ്റഫ്ഡ് പറന്താസ്, ലസ്സി എന്നിവ ഒരിക്കലെങ്കിലും കഴിക്കണം.

 

ബാജന്‍ തട്ക്ക ധാബയിലെത്തിയാല്‍ ഒരു ചെറിയ ഗ്രാമത്തിലെത്തിയ പ്രതീതിയായിരിക്കും നിങ്ങള്‍ക്ക്.പുല്ല് മേഞ്ഞ മേല്‍ക്കൂരയ്ക്ക് താഴെ രുചികരമായ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കു. നിങ്ങളുടെ കീശ കാലിയാക്കാതെ ഈ ധാബയില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങാം. പനീര്‍ ബട്ടര്‍ മസാലയും , ഗാര്‍ലിക്ക് ലാച്ചാ പൊറോട്ടയും,തന്തൂരി റൊട്ടിയും നിങ്ങളെ ബാജന്‍ തട്ക്കയുടെ പ്രിയപ്പെട്ട ഉപഭോക്താക്കളാക്കി മാറ്റും.

 

ഗുജറാത്തിലെ  പ്രധാന ധാബകളിലൊന്നാണിത്. ഗ്രാമീണ രുചികളെ ഓര്‍മ്മിപ്പിക്കുന്ന ഇവിടുത്തെ വിഭവങ്ങള്‍ വുഡ് ഫയറില്‍ ചുട്ടെടുക്കാറാണ് പതിവ്. ലസ്സന്‍ ആലോണ്‍, ബേസന്‍ ഗട്ടാ എന്നിവ ഇവിടുത്തെ രുചികരമായ ഭക്ഷണങ്ങളില്‍ ചിലത് മാത്രമാണ്.

അസം രുചികള്‍ എന്താണെന്ന് അറിയണമെങ്കില്‍ സമരോഹാ ധാബയില്‍ തന്നെ വരണം. ഭക്ഷണത്തില്‍ പുതുമകള്‍ തേടാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇവിടുത്തെ പ്രധാന വിഭവങ്ങളില്‍ ഒന്നായ പ്രാവിനെകൊണ്ടുള്ള കറി കഴിച്ച് നോക്കണം. ഭക്ഷണം മാത്രമല്ല ഇവിടുത്തെ ധാബയുടെ അന്തരീക്ഷവും നിങ്ങളെ ആകര്‍ഷിക്കും.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ആതർ റിസ്റ്റയുടെ വൻ കുതിപ്പ്; വിപണി പിടിച്ചടക്കിയതിങ്ങനെ
എസ്‌യുവി വിപണി പിടിക്കാൻ അഞ്ച് പുതിയ മോഡലുകൾ