പുത്തന്‍ ഔഡി ക്യു 5 അവതരിച്ചു

By Web DeskFirst Published Jan 19, 2018, 7:30 PM IST
Highlights

ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഓഡി ക്യൂ5 എസ്‍യുവിയുടെ 2018 മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.   ഓഡി ക്യൂ 5 ന്റെ  രണ്ടാം തലമുറയാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. 53.25 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ അടിസ്ഥാന മോഡലിന്‍റെ  ദില്ലി എക്‌സ്‌ഷോറൂം വില. ടോപ്പ് എന്‍ഡ് വേരിയന്റിന് 57.60 ലക്ഷം രൂപയും.

7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടു കൂടിയ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. വാഹനത്തിന്‍റെ ഹൃദയം. 190 കുതിര ശക്തിയും 400 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്നും നൂറുകിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 7.9 സെക്കന്‍ഡുകള്‍ മതിയാകും . മണിക്കൂറില്‍ 218 കിലോമീറ്ററാണ് വാഹനത്തിന്‍റെ ഉയര്‍ന്ന വേഗത.

ഫോക്‌സ്വാഗണ്‍ MLB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓഡി ക്യൂ 5 ന്‍റെ നിര്‍മ്മാണം. ക്യൂ 7 മോഡലുകളോട് സാമ്യത പുലര്‍ത്തുന്ന മുഖമാണ് ക്യൂ 5 ന്. മുന്‍മോഡലുകളെ അപേക്ഷിച്ച് പുതിയ ഓഡി ക്യൂ5 ന് വീതിയും നീളവും കൂടും. സിഗ്‌നേച്ചര്‍ എല്‍ഇഡി ഡെ ടൈം റണ്ണിങ് ലാമ്പ്, ഹെക്‌സാഗണല്‍ ഗ്രില്‍ എന്നിവയാണ് മുന്‍വശത്തെ പ്രധാന ഫീച്ചറുകള്‍.

പെര്‍ഫോമന്‍സ് കാറുകളില്‍ കാണാറുള്ള എക്‌സോസ്റ്റ് ആണ് പിന്‍വശത്തെ പ്രധാന ആകര്‍ഷണം. ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററോടുകൂടിയുള്ള ടെയില്‍ ലാമ്പ് ആണ് മറ്റൊരു പ്രത്യേകത. 12.3 ഇഞ്ച് വെര്‍ച്ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.3 ടച്ച് സ്‌ക്രീന്‍ സിസ്റ്റം, ത്രീ സോണ്‍ ക്ലൈമറ്റ് കണട്രോള്‍ വയര്‍ലെസ് ചാര്‍ജിങ് സിസ്റ്റം എന്നിവ ഇന്‍റീരിയറിനെ വേറിട്ടതാക്കുന്നു.
       

click me!