1.11 കോടിക്ക് ജഗ്വാര്‍ എക്‌സ്‌ജെ 50 വിപണിയില്‍

Published : Dec 04, 2018, 03:43 PM IST
1.11 കോടിക്ക് ജഗ്വാര്‍ എക്‌സ്‌ജെ 50 വിപണിയില്‍

Synopsis

ബ്രിട്ടീഷ് ആഡംബര വാഹനനിര്‍മാതാക്കളായ ജഗ്വാറിന്‍റെ എക്‌സ്‌ജെ 50 സ്‌പെഷ്യല്‍ എഡീഷന്‍ വരുന്നു. നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെ എത്തുന്ന ഈ വാഹനത്തിന് 1.11 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

ബ്രിട്ടീഷ് ആഡംബര വാഹനനിര്‍മാതാക്കളായ ജഗ്വാറിന്‍റെ എക്‌സ്‌ജെ 50 സ്‌പെഷ്യല്‍ എഡീഷന്‍ വരുന്നു. നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെ എത്തുന്ന ഈ വാഹനത്തിന് 1.11 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 

പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, 19 ഇഞ്ച് അലോയ് വീല്‍, ക്രോം റേഡിയേറ്റര്‍ ഗ്രില്ല്, സൈഡിലും പിന്നിലും നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ എഡീഷന്‍ ബാഡ്ജ് എന്നിവയാണ് വാഹനത്തിന്‍റെ എക്സ്റ്റീരിയറിലെ പുതുമകള്‍.

3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് എക്‌സ്‌ജെ50ന്‍റെ ഹൃദയം. 306 എച്ച്പി കരുത്ത് ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.

വാഹനത്തിന്‍റെ ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കൂടുതല് സൗകര്യം പ്രദാനം ചെയ്യുന്ന പുതിയ സീറ്റുകളും സെന്റര്‍ ആംറെസ്റ്റില്‍ നല്‍കിയിട്ടുള്ള എക്‌സ്‌ജെ50 ബാഡ്ജ്, ആനോഡൈസ്ഡ് മെറ്റല്‍ ആവരണമുള്ള ഗിയര്‍ പെഡല്‍, ഇലുമിനേറ്റഡ് ട്രെഡ്‌പ്ലേറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

PREV
click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ