മോഹവിലയില്‍ പുത്തന്‍ മൈക്രയും ആക്ടീവും

By Web TeamFirst Published Aug 9, 2018, 11:58 AM IST
Highlights
  • നിസാന്‍ മൈക്ര, മൈക്ര ആക്ടീവ് ഹാച്ച്ബാക്കുകളുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി

നിസാന്‍ മൈക്ര, മൈക്ര ആക്ടീവ് ഹാച്ച്ബാക്കുകളുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ ഫീച്ചേഴ്‌സിലാണ് മൈക്രയും മൈക്ര ആക്ടീവും വിപണിയിലെത്തിയത്.  

ഡ്യുവല്‍ എയര്‍ ബാഗ് സിസ്റ്റം മൈക്രയുടെ എല്ലാ വകഭേദത്തിലും സ്റ്റാന്റേഡായി ഉള്‍പ്പെടുത്തി. 6.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ്-പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും പുതിയ മൈക്രയിലുണ്ട്. അതേസമയം ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം എന്‍ട്രി-ലെവല്‍ വകഭേദത്തില്‍ ലഭ്യമല്ല. 

മൈക്ര ആക്ടീവിലും ഡ്യുവല്‍ എയര്‍ബാഗുണ്ട്. 6.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മൈക്ര ആക്ടീവിലും ഇടംപിടിച്ചു. റിയര്‍ പാര്‍ക്കിങ് സെന്‍സറിനൊപ്പം റിയര്‍ സ്‌പോയിലറും ആക്ടീവിലുണ്ട്. രണ്ട് മോഡലുകളിലും ടേണ്‍ ഇന്‍ഡികേറ്റര്‍ സൈഡ് മിററിലേക്ക് മാറി.  എന്നാല്‍ ആന്റി ലേക്ക് ബ്രേക്കിങ് സിസ്റ്റം ടോപ് സ്‌പെക്കില്‍ മാത്രമേയുള്ളു. 

ഇരുവാഹനങ്ങളുടെയും മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. മൈക്രയില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തുടരും. പെട്രോള്‍ പതിപ്പ് 76 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസലില്‍ 63 ബിഎച്ച്പി പവറും 160 എന്‍എം ടോര്‍ക്കും ലഭിക്കും. 5 സ്പീഡ് മാനുവല്‍, CVT യാണ് ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മൈക്ര ആക്ടീവില്‍. 67 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. മൈക്ര 6.19 ലക്ഷം മുതല്‍ 7.60 ലക്ഷം വരെയും മൈക്ര ആക്ടീവ് 4.73 ലക്ഷം രൂപ മുതല്‍ 5.59 ലക്ഷം വരെ എക്‌സ്‌ഷോറൂം വിലയിലുമാണ് ലഭിക്കുക. 
 

click me!