
ഇന്ത്യന്‍ കാര്‍വിപണിയിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് മാരുതി സുസുകി സ്വിഫ്റ്റ് ഡിസയര്‍. 2008ല്‍ പുറത്തിറക്കിയ മാരുതി സുസുകി സ്വിഫ്റ്റ് ഡിസയറിന്റെ രണ്ടാംപതിപ്പും ഇതിനോടകം വിപണി കീഴടക്കിക്കഴിഞ്ഞു. അടുത്തമാസം ഡിസയറിന്റെ മൂന്നാം പതിപ്പ് പുറത്തിങ്ങുകയാണ്. ഈ സന്ദര്‍ഭത്തില്‍ മാരുതി സുസുകി ഡിസയറിനെക്കുറിച്ച് വാഹനപ്രേമികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പങ്കുവെക്കാം...
1, മൂന്നു വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുധികം വില്‍ക്കപ്പെടുന്ന സെഡാന്‍ വിഭാഗത്തിലെ കാറാണിത്. ഈ കാലയളവില്‍ 13.81 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. 60000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.
2, 2008ല്‍ പുറത്തിറക്കിയ ഡിസയര്‍ 19 മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. 2010 സെപ്റ്റംബറില്‍ വില്‍പന രണ്ടു ലക്ഷം യൂണിറ്റ് തികച്ചു.
3, ഡിസയറിന്റെ രണ്ടാം തലമുറ 2012 ഫെബ്രുവരിയിലാണ് പുറത്തിറക്കിയത്. നീളം നാലു മീറ്ററില്‍ താഴെയായി കുറയ്‌ക്കുകയും പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറക്കുകയും ചെയ്തു.
4, രണ്ടാം തലമുറ ഡിസയര്‍ 2013 ജനുവരി ആയപ്പോഴേക്കും 5 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. 2014 ജനുവരി ആയപ്പോഴേക്കും ഇത് ഏഴ് ലക്ഷമായി ഉയര്‍ന്നു. 2015 ജനുവരി ആയപ്പോഴേക്കും വില്‍പന ഒമ്പത് ലക്ഷം പിന്നിട്ടു. 2015 ജൂണ് ആയപ്പോള്‍ വില്‍പന ഒരു മില്യണ്‍ എന്ന മാജിക് സംഖ്യ തികച്ചു.
5, 2016 ജനുവരിയില്‍ ഡീസല്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കി.
6, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന അഞ്ചു കാറുകളുടെ പട്ടികയില്‍ ഇടംനിലനിര്‍ത്തുന്ന ഏക സെഡാന്‍ മോഡലാണ് മാരുതി സുസുകി സ്വിഫ്റ്റ് ഡിസയര്‍.
7, സ്വിഫ്റ്റ് ഡിസയറിന്റെ മൂന്നാംതലമുറ പതിപ്പ് 2017 മെയ് മാസത്തില്‍ പുറത്തിറക്കും. അത്യാധുനിക സാങ്കേതികവിദ്യകള്‍ കാബിനില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസയര്‍ വരുന്നത്. സ്വിഫ്‌റ്റ് എന്ന ബ്രാന്‍ഡ് നെയിം ഒഴിവാക്കിയാകും പുതിയ മോഡല്‍ വരുകയെന്നാണ് സൂചന.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.