അംബാസിഡറിനെപ്പറ്റി നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

By Web DeskFirst Published Mar 6, 2018, 3:01 PM IST
Highlights
  • അംബാസിഡര്‍
  • ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനം
  • നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ കാറുകള്‍.  1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡർ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. വൈകാതെ അംബാസഡർ ഒരു കാർ എന്നതിലുപരി ഇന്ത്യക്കാരുടെ വികാരമായി മാറി. ഇന്ത്യയിലെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനം.  ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം.

1980 വരെ അംബാസഡർ തന്റെ ഈ മേധാവിത്തം തുടർന്നെങ്കിലും എണ്‍പതുകളുടെ പകുതിയില്‍ മാരുതി 800 ന്‍റെ വരവോടെ അംബാസിഡര്‍ യുഗത്തിന് മങ്ങലേറ്റു. പിന്നീട് ആഗോളവല്‍ക്കരണത്തിന്‍റെ കുത്തൊഴുക്കില്‍ നിരത്തുകള്‍ കീഴടക്കിയ വിദേശ കുത്തക മോഡലുകളോടും മത്സരിക്കാനാവാതെ വന്നതോടെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു. അംബസാസിഡറിനെ പ്യൂഷേ ഏറ്റെടുത്തതായി 2017 ഫെബ്രുവരിയില്‍ വാര്‍ത്തകള്‍ വന്നു. എന്തായാലും അംബാസിഡറിനെപ്പറ്റി നിങ്ങളറിയാത്ത എട്ടുകാര്യങ്ങള്‍

1. ആദ്യത്തെ മേക്ക് ഇന്‍ ഇന്ത്യ കാര്‍
ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന മെയ്‍ക്ക് ഇന്ത്യ പദ്ധതിയെക്കുറിച്ചൊക്കെ രാജ്യത്തിന് കേട്ടു കേള്‍വി പോലുമില്ലാതിരുന്ന കാലത്ത് ഇന്ത്യയിലുണ്ടാക്കിയ കാറാണ് അംബാസിഡര്‍

2. ബ്രിട്ടീഷ് മാതൃക
ബ്രിട്ടനില്‍ നിര്‍മ്മിച്ചിരുന്ന ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡിന്‍റെ സീരീസിന്‍റെ ചുവടുപിടിച്ചാണ് ആദ്യ അംബാസിഡര്‍ നിര്‍മ്മിക്കുന്നത്

3. ലോകത്തെ മികച്ച ടാക്സി പുരസ്കാരം നേടിയ വാഹനം
ബിബിസിയുടെ പ്രശസ്തമായ പരമ്പര ടോപ് ഗിയറിന്‍റെ ബെസ്റ്റ് ടാക്സി അവാര്‍ഡ് നേടിയ വാഹനം

4. ഇന്ത്യന്‍ ഗവര്‍ണ്‍മെന്‍റിനും ഓഹരി
അംബാസിഡറിന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്ന ഇന്ത്യന്‍ സര്‍ക്കാരിന് തന്നെയായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ സിംഹഭാഗം ഓഹരിയും

5.പശ്ചിമ ബംഗാളില്‍ തുടക്കം
പശ്ചിമ ബംഗാളിലെ ഉത്തര്‍പരയിലെ ഫാക്ടറിയിലായിരുന്നു ആദ്യ അംബാസിഡറിന്‍റെ പിറവി

6.മോശം സര്‍വ്വീസിംഗില്‍ കുപ്രസിദ്ധം
അറ്റകുറ്റപ്പണികള്‍ക്കും സര്‍വ്വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും അത്ര മികച്ച പേരായിരുന്നില്ല അംബാസിഡറിന്.

7. രൂപാന്തരം സംഭവിച്ച വാഹനം
ആദ്യകാലത്ത് സ്റ്റേഷന്‍ വാഗണ്‍, പിക്ക് അപ്പ് ട്രക്ക്, ഗുഡ്‍സ് കാരിയിര്‍ തുടങ്ങി മറ്റ് നിരവധി വാഹനങ്ങളിലേക്ക് രൂപാന്തരം സംഭവിച്ച വാഹനം കൂടിയായിരുന്നു അംബാസിഡര്‍

8. തിരിച്ചു വരവ്
അംബസാസിഡറിനെ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ പ്യൂഷേ ഏറ്റെടുത്തത് 2017 ഫെബ്രുവരിയിലാണ്. അംബാസിഡറിന്‍റെ തിരിച്ചുവരവിന് വീണ്ടും ജീവന്‍വച്ചിരിക്കുന്നതായാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. സികെ ബിർള ഗ്രൂപ്പുമായി സഹകരിച്ച് തമിഴ്നാട്ടിൽ നിർമാണ ശാല സ്ഥാപിച്ച പ്യുഷോ 2020 ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ജനപ്രിയ സെഗ്മെന്റ് തന്നെ ലക്ഷ്യം വെയ്ക്കുന്ന പ്യൂഷോ അംബാസിഡർ എന്ന പേരിൽ വാഹനം പുറത്തിറക്കിയേക്കും. ഒരു കാലത്ത് ഇന്ത്യക്കാരുടെ ജനപ്രിയ കാറായിരുന്ന അംബാസിഡർ പോലൊരു ബ്രാൻഡ് നാമത്തിന് പ്യൂഷോയെ ജനകീയമാക്കാൻ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്

click me!