മകന്‍റെ ഒന്നാംപിറന്നാളിന് 1.07 കോടിയുടെ ജീപ്പ് സമ്മാനിച്ച സെയ്‍ഫ് അലിഖാന്‍

Published : Nov 14, 2017, 05:03 PM ISTUpdated : Oct 04, 2018, 07:45 PM IST
മകന്‍റെ ഒന്നാംപിറന്നാളിന് 1.07 കോടിയുടെ ജീപ്പ് സമ്മാനിച്ച സെയ്‍ഫ് അലിഖാന്‍

Synopsis

ജനിച്ചപ്പോൾ മുതൽ വാർത്തകളിൽ താരമാണ് കരീന–സെയ്ഫ് ദമ്പതികളുടെ മകൻ തൈമൂർ. കുഞ്ഞിന്‍റെ ഒന്നാംപിറന്നാളിന് കിട്ടിയ ഒരു സമ്മാനമാണ് പുതിയ വാര്‍ത്ത. തൈമൂര്‍ അലി ഖാന്‍ പട്ടൗഡിക്ക് 1.07 കോടി രൂപയുടെ ജീപ്പ് ഗ്രാൻഡ് ചെറോക്കി എസ്ആർടി സമ്മാനിച്ചത് പിതാവ് സെയ്ഫ് അലി ഖാൻ തന്നെയാണ്. ഡിസംബർ 20 ന് ഒന്നാം പിറന്നാൾ ആഘോഷിക്കാനൊരുക്കുന്ന മകനാണ് ജീപ്പിന്റെ ലക്ഷ്വറി എസ് യു വി സെയ്ഫ് സമ്മാനിച്ചത്.

ജീപ്പിന്റെ ഇന്ത്യയിൽ നിരയിലെ ഏറ്റവും കരുത്തുറ്റ വാഹനമാണ് തൈമൂറിന് സമ്മാനിക്കാനായി താരം സ്വന്തമാക്കിയത്.  തൈമൂറിനായി വാഹനത്തിൽ പ്രത്യേക സീറ്റുണ്ടെന്നും, ചെറി റെ‍ഡ് കളർ മകന് ഇഷ്ട്ടപ്പെടുമെന്നും വാഹനം സ്വന്തമാക്കിക്കൊണ്ട് സെയ്ഫ് പറഞ്ഞു.  

ജീപ്പ് ഇന്ത്യയുടെ അത്യാഢംബര വാഹനമാണ് ഗ്രാൻഡ് ചെറോക്കി എസ്ആർടി. ഗ്രാൻഡ് ചെറോക്കിയെ അടിസ്ഥാനപ്പെടുത്തി നിർമിച്ച കരുത്തൻ എസ് യു വിയാണ് എസ്ആർടി. 6.4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 6250 ആർപിഎമ്മിൽ 468 ബിഎച്ച്പി കരുത്തും 4100 ആര്‍‌പിഎമ്മിൽ 624 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കും.  ജീപ്പ് ഇന്ത്യ തന്നെയാണ് സെയ്ഫിന്റെ പുതിയ വാഹനത്തിന്റെ വിവരങ്ങൾ പുറത്തു വിട്ടത്. 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്