മഹീന്ദ്രയെ പിന്നിലാക്കി ഹോണ്ട കുതിക്കുന്നു

Published : Aug 05, 2018, 10:05 AM IST
മഹീന്ദ്രയെ പിന്നിലാക്കി ഹോണ്ട കുതിക്കുന്നു

Synopsis

മഹീന്ദ്ര ആന്റ് മഹീന്ദ്രയെ പിന്നിലാക്കി ഹോണ്ട കാര്‍സ് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മാതാക്കള്‍

ദില്ലി: മഹീന്ദ്ര ആന്റ് മഹീന്ദ്രയെ പിന്നിലാക്കി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ നിര്‍മാതാക്കളെന്ന ബഹുമതി സ്വന്തമാക്കി ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോണ്ടയുടെ ഈ നേട്ടം. ജൂലൈയിലെ ഇരു വാഹന നിര്‍മാതാക്കളുടെയും സെയില്‍സ് ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജൂലൈയിലെ കണക്കനുസരിച്ച് ഹോണ്ട 19970 യൂണിറ്റ് വാഹനങ്ങള്‍ ഹോണ്ട വിറ്റു. എന്നാല്‍ 19781 യൂണിറ്റ് വാഹനങ്ങള്‍ മാത്രം വില്‍ക്കാനേ മഹീന്ദ്രയ്ക്ക് കഴിഞ്ഞുള്ളു. ഹോണ്ടയുടെ വില്‍പ്പന 17 ശതമാനം വര്‍ധിച്ചപ്പോള്‍, മഹീന്ദ്രയുടേത് 6 ശതമാനം ഇടിഞ്ഞു.
 

PREV
click me!

Recommended Stories

സ്ഥലപരിമിതി ഇനിയില്ല: വലിയ ബൂട്ട് സ്പേസുള്ള കാറുകൾ
പുതിയ ബ്രെസ 2026: വമ്പൻ മാറ്റങ്ങളുമായി എത്തുന്നു