
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളിലുള്ള കാറുകള്‍ക്കും മിനി ബസ്സുകള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) നിര്‍ബന്ധമാക്കുന്നു.
2018 ഏപ്രില്‍ മാസത്തിനകം പുതുതായി വിപണിയിലെത്തുന്ന കാര്‍, മിനി ബസ് മോഡലുകള്‍ക്കെല്ലാം എ ബി എസ് നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിലൂടെ മികച്ച സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
റോഡില്‍ പെട്ടെന്നു ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ അവ ലോക്ക് ആകുന്നതു തടയുകയാണ് എ ബി എസിന്റെ ദൗത്യം. എ ബി എസ് നടപ്പാക്കിയാല്‍ ഇന്ത്യയില്‍ അപകടങ്ങളില്‍ ശരാശരി 20% കുറവ് വരുത്താനാവുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിലാണ് 2018 ഏപ്രില്‍ മുതല്‍ അവതരിപ്പിക്കുന്ന പുതിയ കാറുകളിലും മിനി ബസ്സുകളിലും എ ബി എസ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നത്.
നിലവില്‍ നിരത്തിലുള്ള വാഹന മോഡലുകളില്‍ 2019 ഏപ്രിലിനകം എ ബി എസ് സംവിധാനം ലഭ്യമാക്കണമെന്നും റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.