മിന്നുകെട്ടാൻ കോലിയും അനുഷ്​കയും ടസ്​കനി തെരഞ്ഞെടുത്തത്​ എന്തുകൊണ്ട്​

By Web DeskFirst Published Dec 12, 2017, 1:46 PM IST
Highlights

വിരാട്​ കോലിയും അനുഷ്​ക ശർമയും മിന്നുകെട്ടാൻ എന്തുകൊണ്ട്​ ഇറ്റലിയിലെ ടസ്​കനി തെരഞ്ഞെടുത്തുവെന്ന്​ ചോദിക്കുന്നവർ ഏറെയാണ്​. ടസ്​കനിക്ക്​ പ്രത്യേകതകൾ ഏറെയാണ്​. പ്രണയത്തിലേക്കുള്ള മികച്ച കവാടമായിട്ടാണ്​ ടസ്​കനിയെ പരിഗണിക്കപ്പെടുന്നത്​. അതുകൊണ്ട്​ തന്നെ ടസ്​കനിയെ അറിയുന്നവർക്ക്​ കോലി - അനുഷ്​ക വിവാഹത്തിന്​ അവിടം വേദിയായതിൽ അത്​ഭുതവുമില്ല. 

മനംമയക്കുന്ന പ്രകൃതി ഭംഗിയിയിൽ അലിയാതെ ടസ്​കനിയിലേക്ക്​ ഒരു യാത്ര അസാധ്യമാണ്​. അവിടെയെത്തുന്നവരെ ആകർഷിക്കുന്ന അഞ്ച്​ കേന്ദ്രങ്ങൾ ഇതാ: 

1. ചിയാന്തി

ചിയാന്തി മേഖല മുന്തിരിത്തോപ്പുകൾക്ക്​ പ്രശസ്​തമാണ്​. ​േഫ്ലാറൻസിൽ നിന്ന്​ ഏതാനും കിലോമീറ്റർ അകലെയാണ്​ ഇൗ പ്രകൃതി ഭംഗിക്കിടയിൽ ചിയാന്തി സ്​ഥിതി ചെയ്യുന്നത്​. ആരുടെയും പ്രണയ ദിനങ്ങൾ സമ്പന്നമാക്കാൻ ഇൗ മുന്തിരിത്തോപ്പുകൾ ധാരാളം. 


 
2. സീന

ചരിത്രം രേഖപ്പെടുത്തിയ കേന്ദ്രം. മിനുസമായ കല്ലുകൾ പാകിയ വീഥികളിലൂടെയുള്ള നടത്തം ഇവിടുത്തെ പ്രധാന ആകർഷണം. കമനോഹരമായ മാർബിൾ കത്തീഡ്രലും ഇവിടുത്തെ പ്രത്യേകതയാണ്​. 

3. അരിസോ

ടസ്​കനി നവോഥാന കാലത്തെ മികച്ച സൃഷ്​ടികളാൽ സമ്പന്നമാണ്​. അവയിൽ മികച്ചവ നിങ്ങൾക്​ക അരിസോയിൽ കാണാം. 


 
4. പിസ്സ

ഇറ്റലിയിൽ പോകുന്നവരുടെ കാമറയിൽ ഇറ്റലിയിലെ പിസ്സ ഗോപുരം പതിയാതെ പോകാറില്ല. ചരിയുന്ന ഗോപുരം എന്ന നിലയിൽ ഇത്​ ലോകാത്​ഭുതമാണ്​. ഇൗ അതുല്യ ഗോപുരത്തിന്​ ചുറ്റുമുള്ള സഞ്ചാരം മറക്കാനാവാത്ത അനുഭമാണ്​. 

5. ഗിഗ്ലിയോ

മനുഷ്യ കൈകടത്തലിലെ കുറവ്​ കാരണം  മലിനപ്പെടാതെ നിൽക്കുന്ന പ്രദേശം. കല്ലുകളാൽ പണിത ഗ്രാമം, കോട്ട സമാനമായ നിർമിതി, മലകളാൽ ചുറ്റപ്പെട്ട പ്രദേശം, കടലോരത്തിന്‍റെയും മലകളുടെയും മികച്ച സമ്മിശ്രണം എന്നിങ്ങനെ ഗിഗ്ലിയോക്കുള്ള പ്രത്യേകതകൾ ഏറെയാണ്​.  

click me!