Latest Videos

അപ്രീലിയ 150 സിസി അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

By Web TeamFirst Published Feb 20, 2019, 10:17 PM IST
Highlights

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയയുടെ ആദ്യ മോഡല്‍ 150 സിസി ബൈക്ക് അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും.

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ അപ്രീലിയയുടെ ആദ്യ മോഡല്‍ 150 സിസി ബൈക്ക് അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ വിദേശ നിര്‍മ്മിത കിറ്റുകള്‍ ഇറക്കുമതി ചെയ്താണ് 800 – 1000 സിസി ബൈക്കുകളെ അപ്രീലിയ വിപണിയില്‍ കൊണ്ടുവരുന്നത്.

2018 ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ച RS 150, ടുവണോ 150 കോണ്‍സെപ്റ്റ് മോഡലുകള്‍ പുതിയ 150 സിസി ബൈക്കിന് ആധാരമാവും. പ്രീമിയം സ്‌കൂട്ടര്‍ നിരയില്‍ അപ്രീലിയ പടുത്തുയര്‍ത്തിയ പ്രതിച്ഛായ പ്രാരംഭ ബൈക്ക് ശ്രേണിയിലും കമ്പനി ആവര്‍ത്തിക്കുമെന്ന് പിയാജിയോ തലവന്‍ ഡിയഗോ ഗ്രാഫി പറഞ്ഞു. ആദ്യഘട്ടത്തില്‍ നാലു ബൈക്കുകളെ ഇന്ത്യയില്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം.

ഇതോടേ ഇന്ത്യയിലെ 125-150 സിസി സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ പിയാജിയോ പ്രവേശിക്കും. ടിവിഎസ്, ബജാജ്-കെടിഎം, യമഹ തുടങ്ങിയവരുമായാകും  അപ്രീലിയ ബ്രാന്‍ഡിന്‍റെ മത്സരം. 

click me!