ഇവിടങ്ങളില്‍ ഇനി സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കരുത്

By Web DeskFirst Published Aug 7, 2017, 5:31 PM IST
Highlights

സെല്‍ഫി പ്രിയരായ സഞ്ചാരികളുടെ പ്രത്യേക ശ്രദ്ധക്ക്. രാജ്യത്തെ 46 മ്യൂസിയങ്ങളില്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുന്നതിന് നിരോധനം. പൈതൃക പദവി ലഭിച്ച മ്യൂസിയങ്ങളില്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് നിരോധിച്ചത്. ട്രൈപ്പോഡ്, മോണോപ്പോഡ്, മള്‍ട്ടിപ്പിള്‍ ലെന്‍സ് തുടങ്ങിയവ പ്രത്യേക അനുമതിയോടെ ഇനി ഉപയോഗിക്കാം.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ യുദ്ധ സ്മാരകം, താജ്മഹല്‍, ഹംപി, കൊണാര്‍ക്ക് പുരാവസ്തു മ്യൂസിയം, പുരാണകില, തുടങ്ങിയവ നിരോധിത ഇടങ്ങളില്‍ പെടും. ഈ ചരിത്രസ്മാരകങ്ങളിലെ വസ്തുക്കളില്‍ സെല്‍ഫി സ്റ്റിക്ക് തട്ടി കേടുപാടുകള്‍ സംഭവിക്കുന്നതിനാലാണ് നിരോധനം.

ഈ മ്യൂസിയങ്ങളിലെ സിനിമാ ചിത്രീകരണത്തിന് ഇനി മുതല്‍ ഒരു ദിവസം 50,000 രൂപ കെട്ടിവയ്ക്കണം. ഇത് തിരിച്ചു കിട്ടില്ല. ഷൂട്ടിംഗിനായി 15 ദിവസം മുമ്പേ അനുമതിയും വാങ്ങിക്കണം.

click me!