
വിമാനത്താവളത്തിൽ യാത്രക്കാരിയും എയർ ഇന്ത്യ ഡ്യൂട്ടി മാനേജരും പരസ്പരം തല്ലി. ദില്ലി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെണ് സംഭവം. വൈകിയെത്തിയ യാത്രക്കാരിക്ക് പ്രവേശനാനുമതി നിഷേധിച്ചതാണ് വാക്കേറ്റത്തിലും പരസ്പരം അടിപിടിയിലും കലാശിച്ചത്.
പുലർച്ചെ അഞ്ചിനു പോകേണ്ടിയിരുന്ന എയർ ഇന്ത്യ ഡൽഹി–അഹമ്മദാബാദ് ഫ്ലൈറ്റിലാണ് യാത്രക്കാരി ടിക്കറ്റ് ബുക്കു ചെയ്തിരുന്നത്. ഒന്നേകാൽ മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യണമെന്നറിയിച്ചിരുന്നെങ്കിലും വിമാനം പുറപ്പെടുന്നതിനു 40 മിനിറ്റു മുൻപു മാത്രമാണ് യാത്രക്കാരി എത്തിയത്. ഇതാണ് വാക്കുതര്‍ക്കത്തിനു കാരണം.
തുടര്‍ന്ന് എയർ ഇന്ത്യയുടെ വനിതാ ഡ്യൂട്ടി മാനേജരുടെ അടുത്തു വച്ചാണ് വാക്കേറ്റം ശക്തമായത്. ആദ്യം യാത്രക്കാരി മാനേജരെ തല്ലി. അവർ തിരിച്ചും തല്ലി. ഉയന്‍ മറ്റുള്ളവർ ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഇരുവരും പരസ്പരം മാപ്പുപറഞ്ഞു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.