
കാറുകള്‍ക്ക് വന്‍വിലക്കിഴിവുമായി ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. ക്രിസ്മസ്, നവവത്സരാഘോഷവേള പ്രമാണിച്ചു പ്രഖ്യാപിച്ച ഔഡി റഷ് എന്ന പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഔഡി മോഡലുകള്‍ക്ക് വിലയിൽ 8.85 ലക്ഷം രൂപയുടെ വരെ കിഴിവ് ലഭിക്കും.
എ ത്രീ, എ ഫോർ, എ സിക്സ്, ക്യു ത്രീ തുടങ്ങിയവയ്ക്കാണു കമ്പനി പ്രത്യേക വിലയും ആകർഷക ഇ എം ഐയും ലഭ്യമാക്കുന്നത്. വിവിധ മോഡലുകൾക്ക് മൂന്നു ലക്ഷം മുതൽ 8.85 ലക്ഷം രൂപ വരെ വിലക്കിഴിവ് ലഭിക്കുന്നതിനൊപ്പം 2017ൽ വാങ്ങുന്ന കാറിന്റെ വായ്പയുടെ തിരിച്ചടവ് 2019ലാണ് ആരംഭിക്കുകയെന്നതും പ്രത്യേകതയാണ്.
പദ്ധതി അനുസരിച്ച് ലിസ്റ്റ് പ്രൈസ് 31.99 ലക്ഷം വിലയുള്ള എ ത്രീ 26.99 ലക്ഷം രൂപക്കു ലഭിക്കും. 39.97 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന എ ഫോർ 33.99 ലക്ഷത്തിനും 53.84 ലക്ഷം വിലയുള്ള സെഡാന്‍ എ സിക്സ് 44.99 ലക്ഷം രൂപയ്ക്കും 33.40 ലക്ഷം രൂപയുണ്ടായിരുന്ന എസ് യു വി ക്യു ത്രീ 29.99 ലക്ഷത്തിനും പദ്ധതിയനുസരിച്ച് ലഭിക്കും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.