തനിയെ ഓടുന്ന കാറുമായി ടാറ്റ

By Web TeamFirst Published Oct 25, 2018, 11:05 AM IST
Highlights

ഡ്രൈവറില്ലാതെ ഓടുന്ന കാറിനായുള്ള പരീക്ഷണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. ഗുഗിളും അമസോണും ജനറൽ മോട്ടോഴ്സും ടൊയോട്ടയും ആപ്പിള്‍ പോലെയുള്ള ടെക് ഭീമന്മാരും ഇത്തരം കാറുകള്‍ക്കു പിന്നാലെയാണ്. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയും ഈ പരീക്ഷണങ്ങളില്‍ ഒട്ടുംപിന്നിലല്ല. ലണ്ടനിലെ നിരത്തിലാണ് ടാറ്റ ഹെക്‌സ ഡ്രൈവറില്ലാതെ ഓടിയത്.
 
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ മോട്ടോഴ്‌സ് യുറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററാണ് (ടിഎംഇടിസി) ടാറ്റയുടെ തന്നെ എസ്‌യുവിയായ ഹെക്‌സയെ ഡ്രൈവറില്ലാ കാറായി രൂപം മാറ്റി നിരത്തിലിറക്കിയത്.  

യുകെയുടെ ഓട്ടോഡ്രൈവ് പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായാണ് ടിഎംഇടിസി ഓട്ടോണമസ് ടെക്‌നോളജിയുള്ള വാഹനം നിരത്തിലെത്തിച്ചത്. ഓട്ടോണമസ്, കണക്ടഡ്, ഇലക്ട്രിക് ആന്‍ഡ് ഷെയേഡ് ടെക്‌നോളജി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ടാറ്റയുടെ ഓട്ടോണമസ് വാഹനം നിരത്തിലെത്തിയത്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്), ഗ്രീന്‍ ലൈറ്റ് ഒപ്റ്റിമല്‍ സ്പീഡ് അഡൈ്വസറി (ജിഎല്‍ഒഎസ്എ), ഇലക്ട്രോണിക് എമര്‍ജന്‍സി ബ്രേക്ക് ലൈറ്റ് (ഇഇബിഎല്‍) എന്നീ സംവിധാനത്തിന്റെ പിന്തുണയിലാണ് ഓട്ടോണമസ് ഹെക്‌സ് നിരത്തിലിറക്കിയത്.

കഴിഞ്ഞ നവംബറിൽ ആരംഭിച്ച പരീക്ഷണയോട്ടങ്ങൾ വിജയകരമായി പുരോഗമിക്കുന്നുവെന്നാണ് ടാറ്റ പറയുന്നത്. യൂകെയിലെ ഓട്ടോഡ്രൈവുമായി സഹകരിച്ചാണ് ടാറ്റയുടെ പരീക്ഷണയോട്ടങ്ങൾ.

click me!