
ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍റായ റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ട്രോളിക്കൊണ്ടുള്ള ബജാജ് ഡോമിനറിന്റെ പരസ്യം അടുത്തകാലത്ത് വന്‍വിവാദമായിരുന്നു. പരസ്യത്തെ എതിര്‍ത്തും അനുകൂലിച്ചുമൊക്കെ നിരവധി പേരാണ് രംഗത്തെത്തിയത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ബജാജ് ഇരയായ പരസ്യം കൊണ്ടുള്ള ഗുണം അക്ഷരാര്‍ത്ഥത്തില്‍ ലഭിച്ചത് റോയല്‍ എന്‍ഫീല്‍ഡിനു തന്നെയാണെന്നും നിരീക്ഷണമുണ്ടായിരുന്നു. മറുപടി പരസ്യം റോയൽ എൻഫീൽഡ് പുറത്തിറക്കിയില്ലെങ്കിലും എൻഫീൽഡ് ആരാധകരുടെ വകയായി നിരവധി വിഡിയോകള്‍ പുറത്തു വന്നിരുന്നു. ഇതിനൊക്കെ വേദിയായത് സോഷ്യല്‍ മീഡിയയായിരുന്നു.
ഈ ചൊരുക്ക് ഉള്ളിലുള്ളതു കൊണ്ടാണോ എന്നറിയില്ല, ഇപ്പോഴിതാ സോഷ്യല്‍മീഡിയയെ ട്രോളിക്കൊണ്ടാണ് ബജാജ് ഡോമിനറിന്റെ പുതിയ പരസ്യം. അതു ഒന്നല്ല, മൂന്നു പുതിയ പരസ്യങ്ങളാണ് ഡോമിനറിന്‍റെതായി പുറത്തു വന്നിരിക്കുന്നത്.
ഡൊമിനറിനെ സമൂഹമാധ്യമങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പരസ്യങ്ങളുടെ പേരു തന്നെ ബജാജ് ഡോമിനർ വെസ് സോഷ്യൽ മിഡിയ എന്നാണ്. സമൂഹമാധ്യമങ്ങൾക്കാണോ ഡോമിനറിനാണോ വേഗം കൂടുതലെന്നു കണ്ടുപിടിക്കലാണ് ഒന്നാമത്തെ പരസ്യം. 140 ക്യാരക്ടർ ടൈപ്പു ചെയ്യുന്നതാണോ ഡോമിനറിൽ 140 കീമി വേഗത കടക്കുന്നതാണോ ആദ്യം നടക്കുക എന്ന ചോദ്യവും അതിനുള്ള ഉത്തരവുമാണ് ആദ്യ പരസ്യം മുന്നോട്ട് വയ്ക്കുന്നത്.
രണ്ടാമത്തെ പരസ്യം ദുഷ്കരമായ വളവുകൾ ഡോമിനർ എങ്ങനെ തരണം ചെയ്യുന്നു എന്നതാണ്. ഡോമിനറിന്റെ കൺട്രോളിന്റേയും ബ്രേക്കിന്റേയും കഴിവ് കാണിക്കുന്നതാണ് മൂന്നാം പരസ്യം. ഒടുവില്‍ സോഷ്യല്‍ മീഡിയയെക്കാൾ കൂടുതല്‍ വേഗത ബജാജിന്റെ ഡോമിനർ ഹൈപ്പർ ടൂററിനാണെന്നു പറഞ്ഞാണ് പരസ്യങ്ങള്‍ അവസാനിക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.