
ബെയ്ജൻ ഇ100 എന്ന ഇലക്ട്രിക് മോഡലുമായിട്ടാണ് കമ്പനി എത്തുന്നതെന്നാണ് വാര്‍ത്തകള്‍. ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
നാനോയേക്കാൾ നീളവും വീതിയും കുറവുള്ള ഒരു ടൂ ഡോർ മൈക്രോ കാറാണ് ബെയ്ജൻ ഇ100. സിങ്കിൾ ഇലക്ട്രിക് മോട്ടാറാണ് ഈ വാഹനത്തിനു കരുത്ത് പകരുന്നത്. 39 ബിഎച്ച്പിയും 110 എൻഎം ടോർക്കും എൻജിൻ ഉല്പാദിപ്പിക്കും. 14.9 kWh ലിഥിയം അയോൺ ബാറ്ററിയും വാഹനത്തിലുണ്ട്. മണിക്കൂറിൽ 100 കിലോമീറ്ററാണ് വേഗത.
ടാറ്റ നാനോയെക്കാള്‍ 676 എംഎം നീളം കുറവാണ് ബെയ്ജണിന്. 800 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ഒറ്റ തവണത്തെ ചാർജിൽ 155 കിലോമീറ്റർ പിന്നിടാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏഴര മണിക്കൂർ കൊണ്ട് ബാറ്ററി മുഴുവനായും ചാർജ് ചെയ്യാം.
സുരക്ഷയ്ക്കായി എബിഎസ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, പാര്‍ക്കിങ് സെന്‍സര്‍, പെഡസ്ട്രിയന്‍ അലര്‍ട്ട് സിസ്റ്റം എന്നീ സംവിധാനങ്ങളുമുണ്ട്. 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടച്ച്പാഡ് കണ്‍ട്രോളര്‍, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകളും വാഹനത്തെ വേറിട്ടതാക്കുന്നു. സുരക്ഷയ്ക്കായി എബിഎസ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, പാര്‍ക്കിങ് സെന്‍സര്‍, പെഡസ്ട്രിയന്‍ അലര്‍ട്ട് സിസ്റ്റം എന്നീ സംവിധാനങ്ങളുമുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.