
റോയൽ എൻഫീൽഡിന്‍റെ ജനപ്രിയവാഹനം ക്ലാസിക്കിനെ നേരിടാന്‍ പുതിയൊരു മോഡലുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ബെനലി എത്തുന്നു. ഇംപീരിയൽ 400 എന്ന മോഡലുമായാണ് ബെനലി എത്തുന്നത്. ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയില്‍ ഈ ബൈക്ക് ബെനലി പ്രദർശിപ്പിച്ചു. ഇന്ത്യ വിപണിയിൽ ക്ലാസിക് 350 നോട് ഏറ്റുമുട്ടാനെത്തുന്ന ബൈക്ക് അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ലാസിക്ക് ലുക്ക് ഇംപീരിയൽ 400ന്‍റെ ഏറ്റവുംവലിയ പ്രത്യകത. 373.5 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ഇംപീരിയലിന് കരുത്തുപകരുന്നത്. 5500 ആർപിഎമ്മിൽ 19 ബിഎച്ച്പി കരുത്തും 3500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. വട്ടത്തിലുള്ള ഹെഡ്‍ലാമ്പ്, ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഉരുണ്ട ഫ്യുവൽ ടാങ്ക് തുടങ്ങി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 നോട് സാമ്യം തോന്നുന്ന ഘടകങ്ങൾ നിരവധിയുണ്ട് ഈ ബൈക്കിന്. കൂടാതെ സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.