ബൈക്കപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Web Desk |  
Published : Jul 14, 2018, 12:35 AM ISTUpdated : Oct 04, 2018, 02:50 PM IST
ബൈക്കപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Synopsis

ജീവനെടുക്കുന്ന അമിതവേഗം കവടിയാർ-പേരൂർക്കട പാത ഇന്നല മരിച്ചത് വീട്ടമ്മ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന്

തിരുവനന്തപുരം:  കവടിയാർ - പേരൂർക്കട റോഡിൽ ഏഴ് മാസത്തിനിടെ 14 വാഹന അപകടങ്ങളിലായി മരിച്ചത് രണ്ട് പേർ. ഇന്നലെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വഴിയാത്രക്കാരി മരിച്ച അപകടത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് നെടുങ്കാട് സ്വദേശി ജ്യോതിലക്ഷ്മി അടക്കം മൂന്ന് സ്ത്രീകളെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വീഴ്ത്തിയത്. ജ്യോതിലക്ഷ്മി മരിച്ചു. മറ്റ് രണ്ട് പേരും ബൈക്ക് യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. വെള്ളയമ്പലം-കവടിയാർ റോഡായിരുന്നു മത്സരയോട്ടക്കാരുടെ ഇഷ്ടസ്ഥലം. ഈ റോഡിൽ സിസിടിവി ക്യാമറകൾ വെച്ചതോടെ വേഗപാച്ചിൽ കവടിയാർ മുതൽ പേരൂർക്കടവരെയായി.

കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ 14 അപകടങ്ങള്‍, രണ്ട് മരണം. നിയന്ത്രണം തെറ്റിയ വാഹന ഇടിച്ചുതെറിപ്പിതിൽ കാൽനടക്കാരുമുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണ ക്യാമറകള്‍ കവടിയാർ മുതൽ പേരൂർക്കടവരെ സ്ഥാപിക്കണമെന്ന ആവശ്യ.മുയർരുന്നു. കവടിയാർ- വെള്ളയന്പലം  റൂട്ടിൽ മുൻ നിശ്ചയിച്ചിരുന്ന  50 കിലോമീറ്റർ എന്ന വേഗപരിധി മറികടന്നക്കുന്ന പ്കകമാസം 40,000 ലധികം വാഹനങ്ങളാണ്. ഇതോടെ കഴിഞ്ഞ ദിവസം വേഗപരിധി 60 കിലോ മീറ്റർ ആക്കി ഉയർത്തി.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

2026 ജനുവരി: എസ്‌യുവി വിപണിയിലെ പുതിയ താരോദയങ്ങൾ
മഹീന്ദ്രയുടെ 2026 വിപ്ലവം: ആറ് പുതിയ എസ്‌യുവികൾ