
ജര്‍മന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡ് അടുത്ത മാസം ഇന്ത്യയിലെത്തും. തുടക്കത്തില്‍ അഞ്ചു നഗരങ്ങളിലായി പ്രവര്‍ത്തനമാരംഭിക്കുന്ന ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ ആദ്യഘട്ടത്തില്‍ പ്രീമിയം മോട്ടോര്‍ സൈക്കിളുകളാവും പുറത്തിറക്കുക.
അനുബന്ധ കമ്പനി രൂപീകരിച്ചാണ് ബിഎംഡബ്ല്യു-മോട്ടോറാഡ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ഇതുവരെ മോട്ടോര്‍സൈക്കിളുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യുകയായിരുന്നു.
വില്‍പ്പനയ്ക്കും വില്‍പ്പനാന്തര സേവനത്തിനുമൊക്കെ ഔദ്യോഗിക പരിവേഷം കൈവരുന്നതോടെ കമ്പനി നേരിട്ടു ബൈക്കുകള്‍ വില്‍പ്പനയ്ക്കെത്തിക്കുമ്പോള്‍ വിലയിലും നേരിയ കുറവ് പ്രതീക്ഷിക്കാം. ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണു ബിഎംഡബ്ല്യു മോട്ടോറാഡ് പ്രഖ്യാപിച്ചത്.
അനുബന്ധ കമ്പനി രുപീകരിക്കുന്നതോടൊപ്പം ഇന്ത്യയില്‍ ഡീലര്‍ ശൃംഖലയും ബിഎംഡബ്ല്യു-മോട്ടോറാഡ് സജ്ജമാക്കും. ഇതോടെ ലോകത്തെ വലിയ ആഡംബര ബ്രാന്‍ഡുകളിലൊന്നായ ബിഎംഡബ്ല്യു-മോട്ടോറാഡ് ലോകത്തെ വലിയ മോട്ടോര്‍സൈക്കിള്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും.
ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ വിക്രം പവ ഇക്കഴിഞ്ഞ ജനുവരിയില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായി ചുമതലയേറ്റിരുന്നു. ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡില്‍ ഉള്‍പ്പെടെ നീണ്ട 25 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള പ്രസിഡന്റുമായാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയില്‍ രംഗപ്രവേശം ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ബിഎംഡബ്ല്യു-മോട്ടോറാഡ് ബ്രാന്‍ഡിന് ഇത് തീര്‍ച്ചയായും ഇന്ത്യയില്‍ വലിയ ഗുണം ചെയ്യും.
ബൈക്ക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബി എം ഡബ്ല്യു ജി 310 ആര്‍’ എത്താന്‍ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടി വരും.
ബി എം ഡബ്ല്യു എസ് 1000 ആര്‍ ആര്‍, എസ് 1000 ആര്‍, ആര്‍ 1200, കെ 1600, ആര്‍ നയന്‍ ടി തുടങ്ങിയവയൊക്കെ ഇന്ത്യന്‍ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ.
1,000-1,500 സിസിക്ക് ഇടയില്‍ വരുന്ന ബിഎംഡബ്ല്യു-മോട്ടോറാഡിന്റെ 15 ആഡംബര മോട്ടോര്‍സൈക്കിളുകള്‍ ഇതിനകം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. റോഡ്‌സ്‌റ്റെര്‍ എസ്1000ആര്‍, സ്‌പോര്‍ട്ട് എസ്1000ആര്‍ആര്‍, ആര്‍1200ആര്‍എസ്, ടൂര്‍ കെ1600ജിടിഎല്‍ എന്നീ മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയില്‍ വിറ്റത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.