ബോംബ് എന്നെഴുതിയ ബാഗുമായി മുത്തശ്ശി വിമാനത്താവളത്തില്‍; പിന്നെ സംഭവിച്ചത്

By Web DeskFirst Published Apr 8, 2018, 1:25 PM IST
Highlights
  • ബോംബ് എന്നെഴുതിയ ബാഗുമായി മുത്തശ്ശി വിമാനത്താവളത്തില്‍
  • പിന്നെ സംഭവിച്ചത്

ദില്ലി: ബാഗേജില്‍ എഴുതിയ സ്ഥലപ്പേരിലെ അക്ഷരതെറ്റില്‍ കുടുങ്ങി വയോധികയായ വിമാന യാത്രക്കാരി. 65 കാരിയായ വെങ്കട ലക്ഷ്മി എന്ന യാത്രക്കാരിക്കാണ് ഈ ദുരനുഭവം. ഓസ്‌ട്രേലയയിലെ ബ്രിസ്‌ബെയ്ന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മുംബൈയില്‍ നിന്നും യാത്രതിരിച്ച ഇവരുടെ പെട്ടിയില്‍ ബോംബ് ടു ബ്രിസ്‌ബെയ്ന്‍ എന്നായിരുന്നു എഴുതിയിരുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് പാഞ്ഞെത്തി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

എന്നാല്‍ പെട്ടി തിരച്ചറിയുന്നതിനായി ബോംബെ എന്ന് എഴുതിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ബോംബെ എന്ന് ഇംഗ്ലീഷില്‍ പൂര്‍ണമായും എഴുതാനുള്ള സ്ഥലം ഇല്ലാതിരുന്നതിനാല്‍ അത് ചുരുക്കി എഴുതിയതാണ് വിനയായത്. ഇതിനടിയില്‍ മുംബൈ എന്നും എഴുതിയിട്ടുമുണ്ടായിരുന്നു. എല്ലാം കൂടെ വന്‍ ആശയക്കുഴപ്പമുണ്ടാകുകയായിരുന്നു.

പത്തുവര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മകള്‍ ദേവി ജ്യോതിരാജിക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ജന്മദിനം ആഘോഷിക്കുന്നതിനുവേണ്ടിയായിരുന്നു വെങ്കട ലക്ഷ്മിയുടെ ഒറ്റക്കുള്ള ആദ്യയാത്ര.

click me!