ഈ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അസാധുവാകുന്നു

By Web DeskFirst Published Mar 9, 2018, 5:08 PM IST
Highlights
  • ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കുവാന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തെന്നു റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ലൈസന്‍സ് അസാധുവാക്കല്‍ നിലവില്‍ വരും.

യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിലവില്‍ ഇതില്‍ ഏതു രാജ്യത്തെയും ലൈസന്‍സ് യൂണിയനുള്ളില്‍ ഉപയോഗിക്കാം. എന്നാല്‍, യൂണിയനില്‍നിന്നു പുറത്തു പോകുന്നതിനാല്‍ ബ്രിട്ടന് ഈ സൗകര്യം നല്‍കില്ലെന്നാണ് തീരുമാനം.  ഇതോടെ യൂണിയനില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ്‌കാര്‍ക്ക് പുതിയ ഇന്റര്‍നാഷണല്‍ പെര്‍മിറ്റ് എടുക്കേണ്ടി വരും.

1949ലെ ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് യൂറോപ്പില്‍ വാഹനം ഓടിക്കാം. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല.

click me!