
ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് ബി എസ് 3 വാഹനവില്‍പ്പനയും രജിസ്‍ട്രേഷനും നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന ഇരുചക്രവാഹനവിപണിക്ക് 300 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്.
കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ വന്‍വിലക്കിഴിവ് നല്‍കിയാണ് പല നിര്‍മ്മാതാക്കളും സ്റ്റോക്കുള്ള വാഹനങ്ങള്‍ വിറ്റഴിച്ചത്. 5000 രൂപ മുതല്‍ 3 ലക്ഷം രൂപ വരെ നല്‍കിയായിരുന്നു പലരുടെയും ഡിസ്കൗണ്ട് വില്‍പ്പന.
രണ്ട് ദിവസം കൊണ്ട് നാല് ലക്ഷത്തിലധികം ബി എസ് 3 ബൈക്കുകളും സ്കൂട്ടറുകളുമാണ് രാജ്യത്ത് വിറ്റഴിച്ചത്. രാജ്യത്തെ ഇരുചക്ര വാഹനവിപണിയുടെ 75 ശതമാനവും കൈയ്യാളുന്നത് ഹീറോ മോട്ടോര്‍കോര്‍പ്പും ഹോണ്ടയുമാണ്. ഏറ്റവും വലിയ നഷ്ടം നേരിടുന്നതും ഇരു കമ്പനികളുമാണ്.
5000 മുതല്‍ 12,500 രൂപ വരെ കിഴിവ് നല്‍കിയാണ് ഹീറോ ബിഎസ് 3 വണ്ടികള്‍ വിറ്റത്. സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും ഹീറോ നല്‍കി.ഹോണ്ടയും സമാന ഓഫറുകളാണ് നല്‍കിയിരുന്നത്.
ബജാജ്, ടിവിഎസ്,യമഹ, സുസുക്കി, മഹീന്ദ്ര,ഹാര്‍ലി, ഡ്യുക്കാറ്റി, ട്രയംഫ് തുടങ്ങിയ നിര്‍മ്മാതാക്കളും വിലക്കിഴിവ് നല്‍കിയിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.