300 കി.മീ വേഗത്തിൽ പാഞ്ഞ 15 കോടിയുടെ കാറിന് സംഭവിച്ചത്

By Web DeskFirst Published Jun 20, 2018, 5:09 PM IST
Highlights
  • 300 കി.മീ വേഗത്തിൽ പാഞ്ഞg
  • 15 കോടിയുടെ കാറിന് സംഭവിച്ചത്

മണിക്കൂറിൽ 400 ൽ അധികം കി.മീ വേഗത്തിൽ പായാന്‍ കഴിവുള്ള ലോകത്തിലെ ഏറ്റവും വേഗമുള്ള കാറാണ് ബുഗാട്ടി വെയ്‍റോൾ.  ടെസ്റ്റ് ഡ്രൈവിനിടെ ബുഗാട്ടിയുടെ വേഗം പരീക്ഷിക്കാൻ ശ്രമിച്ച ഒരു യുവാവിന് പറ്റിയ അബദ്ധം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.  

ബുഗാട്ടിയെ അതിവേഗതയില്‍ പായിച്ച യുവാവ് ട്രാക് അവസാനിക്കുന്നതിടത്തുവെച്ച് ബ്രേക്ക് ചവിട്ടാൻ മറന്നുപോയതിനെ തുടര്‍ന്നാണ് അപകടം. ബാരിക്കേഡില്‍ ഇടിച്ച 15 കോടിയുടെ സൂപ്പർ കാറിന്റെ ബംബറും ഹെഡ്‌ലൈറ്റും തകർന്നു തരിപ്പണമായി.

ബ്യുഗാട്ടി വെയ്റോണ്‍ ഗ്രാൻഡ് സ്പോർട്സ് പതിപ്പാണ് അപകടത്തില്‍പ്പെട്ടത്. 8 ലീറ്റർ എൻജിനാണ് ബുഗാട്ടി വെയ്റോണിന്‍റെ ഹൃദയം. 987 ബിഎച്ച്പി കരുത്തും 1250 എൻഎം ടോർക്കും ഈ എൻജിന്‍ സൃഷ്‍ടിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടത് വെറും 2.7 സെക്കന്റുകൾ മാത്രം. ഏകദേശം 15 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യൻ‌ വില. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യുവാവ് തന്നെയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. 

click me!