
1. ബാറ്ററി ടെർമിനൽ പരിശോധിക്കുക. ബാറ്ററി കണക്ഷൻ 100%പെർഫെക്ട് ആക്കുക. ലൂസ് ആണെങ്കിൽ ടൈറ്റ് ചെയ്യുക . ക്ലാവ് പിടിച്ചിട്ടുണ്ടെങ്കിൽ ചൂടുവെള്ളം ഒഴിച്ച ശേഷം നാരങ്ങ പിഴിഞ്ഞ തോടുപയോഗിച്ച് ശക്തമായി ഉരച്ചു വൃത്തിയാക്കുക.
2. ബാറ്ററി ചാർജ്ജ് ചെക്ക് ചെയ്യുക. ചാർജ് കുറവാണെങ്കിൽ റീചാർജ് ചെയ്യുക.
3. ചിലപ്പോള്‍ ബാറ്ററി ഓട്ടത്തിൽ തനിയെ ചാർജ് ആകും. രാത്രിയിൽ ആണെങ്കിൽ ഹെഡ് ലൈറ്റ് ഓൺ-ഓഫ് ആക്കി ഓടിക്കുക. അല്ലെങ്കിൽ ബാറ്ററി ചാർജ് തീര്‍ന്ന് വണ്ടി നിന്നേക്കാം.
4. സ്‍പാർക് പ്ളഗ് കേബിൾ വിശദദമായി പരിശോധിക്കുക. മുറിഞ്ഞുപോയോ, കറന്റ് ലീക് ഉണ്ടോ തുടങ്ങിയവ പരിശോധിക്കുക. ബുള്ളറ്റിന്‍റെ പ്ളഗ് കേബിൾ ലൂസായിട്ടിരുന്നാൽ സ്പാർക് പ്ളഗ് പെട്ടെന്ന് കേടുവരും.
5. സ്പാർക് പ്ലെഗ് കരി കയറിയാലും സ്റ്റാർട്ടാവില്ല
6. ഇഗ്നിഷൻ കോയിൽ പ്ലെഗ് വയർ കണക്ട് ചെയ്തിരിക്കുന്ന ഭാഗം തുരുമ്പിച്ചാലും സ്റ്റാർട്ട് ആവില്ല.
7. ഇഗ്നിഷൻ കോയിൽ പ്ലെഗ് വയർ ലൂസാവരുത്
8. പ്ളഗ് വയറിൽ കറന്റ് ലീക് ഉണ്ടെങ്കിൽ സ്റ്റാർട്ട് ആക്കിയ ശേഷം കൈ വെച്ച് നോക്കുക. ഷോക്ക് അനുഭവപ്പെടും. പ്ളഗ് ലൂസ് ആയി ഇരുന്നാലും സ്റ്റാർട്ട് ആവില്ല.
9. എൻജിൻ ഓൺ/ഓഫ് സ്വിച്ച് പരിശോധിക്കുക. ഇഗ്നീഷ്യൻ കീ ഓൺ ആക്കുമ്പോൾ തമ്മിൽ കണക്ട് ആകുന്നുണ്ടോ എന്നും പരിശോധിക്കുക
10. ആക്സിലറേറ്റർ കേബിൾ കുരുങ്ങി ത്രോട്ടിൽ വാൽവ് പൊങ്ങി ഇരുന്നാലും ബുള്ളറ്റ് സ്റ്റാർട്ട് ആവില്ല
11. പ്ലാറ്റിനം പോയിന്റ് പരിശോധിക്കുക. തേയ്മാനം, ക്ലാവ്, ഗ്രീസ് വീണുള്ള പ്രശ്നങ്ങള്‍, വെള്ളം കയറിയോ തുടങ്ങിയവ വിശദമായി പരിശോധിക്കുക. പ്ലാറ്റിനം പോയിന്റ് ബോഡി എർത് ആയിട്ടുണ്ടോ എന്നും കണക്ഷൻ വിട്ടോ എന്നും നോക്കണം. പ്ലാറ്റിനം പോയിന്റ് ബോഡി എർത് ആയാൽ ആംപിയർ കാണിക്കില്ല.
12. പൈലറ്റ് എയർ സ്ക്രൂ പരമാവധി മുറുക്കി വെച്ചാലും പൊടി കയറി അടഞ്ഞാലും സ്റ്റാർട്ട് ആവില്ല
13. രാത്രിയിൽ മഴയത്ത് ഓടി വന്ന വണ്ടി സൈഡ് സ്റ്റാൻഡിൽ വച്ചിരുന്നാൽ ചിലപ്പോൾ വെള്ളം കോയിലിൽ വീണേക്കാം. ഇത് ഏർത് ആയി സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടാക്കിയേക്കാം.
14. കാർബറെറ്റോർ ജെറ്റ് പൊടി കയറി അടഞ്ഞാലും ഇതേ പ്രശ്നമുണ്ടാകും
15. കാർബറേറ്ററിൽ ഇന്ധനം എത്തുന്നുണ്ടോ എന്ന് നോക്കുക. പെട്രോൾ മെയിൻ & റിസേർവ് ടാപ്പ് അടഞ്ഞു പോയാൽ പെട്രോൾ വരില്ല
16. ബുള്ളറ്റിന്‍റെ ഇഗ്‍നീഷ്യന്‍ സ്വിച്ചിനകത്ത് വെള്ളം കയറി തുരുമ്പിച്ച് പ്രശനം ഉണ്ടാകും കീ ഹോളിലൂടെ ഓയിൽ ഒഴിച്ച് കൊടുത്താൽ പ്രശനം തീരും
17. താക്കോല്‍ ടൈറ്റായി എന്നു തോന്നുമ്പോൾ തന്നെ ഓയില്‍ ഒഴിക്കുക. അല്ലെങ്കിൽ കീ പകുതി ഒടിഞ്ഞു സ്വിച്ചിനകത്ത് ആകും. പിന്നെ കീയും സ്വിച്ച് രണ്ടും മാറേണ്ടി വരും
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.