
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വലിച്ചിടുന്ന കെടിഎമ്മിന്‍റെ വീഡിയോ വൈറലാകുന്നു. റോയൽ എൻഫീൽഡിനെ അനായസേന കയറ് കെട്ടി വലിക്കുന്ന കെ.ടി.എം ബൈക്കിന്‍റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
ഇരുദിശകളിലേക്കായി നിർത്തിയ എൻഫീൽഡ് സ്റ്റാൻഡേർഡ് 350 കെടിഎം ആർസി 390 ബൈക്കുകള്‍ ആണ് വിഡിയോയിൽ. കയറു കൊണ്ടും ഇരുമ്പു ചങ്ങലകൊണ്ടുമൊക്കെ പരസ്പരം ബന്ധിപ്പിച്ച് ബൈക്കുകൾ ഇരു ദിശകളിലേക്ക് ഓടിക്കാൻ ശ്രമിക്കുന്നതും ബുള്ളറ്റ് പരാജയപ്പെടുന്നതുമാണ് വീഡിയോയില്‍. നിരവധി തവണ ശ്രമിച്ചിട്ടും ബുള്ളറ്റ് പരാജയപ്പെടുന്നതും ഒരു തവണ ബുള്ളറ്റ് മറിഞ്ഞു വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.