ടോൾ പിരിവ് ഒഴിവാക്കില്ലെന്നു നിതിന്‍ ഗഢ്കരി

Published : Jan 04, 2018, 04:49 PM ISTUpdated : Oct 04, 2018, 11:14 PM IST
ടോൾ പിരിവ് ഒഴിവാക്കില്ലെന്നു നിതിന്‍ ഗഢ്കരി

Synopsis

ദേശീയപാതകളിലെ ടോൾ പിരിവ് ഒഴിവാക്കുന്ന കാര്യം ഉറപ്പുനല്‍കാനാവില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഢ്കരി. ഈ ആവശ്യത്തോടെ തത്വത്തിൽ യോജിപ്പാണെങ്കിലും  മികച്ച സേവനം ലഭിക്കാൻ ന്യായമായ വില നൽകേണ്ടി വരുമെന്നും ആവശ്യം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടോൾ പിരിവ് ആഗോളതലത്തിൽ തന്നെ സാധാരണമാണ്. മികച്ച നിലവാരമുള്ള റോഡുകൾ വാഹന യാത്രികർക്ക് ഇന്ധന, സമയ ലാഭം ഉറപ്പാക്കുകയും യാത്രകളെ കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യും. ഇതിനാൽ മികച്ച സേവനത്തിനു പ്രതിഫലം ഈടാക്കുന്നതിൽ തെറ്റില്ല.

മുംബൈയിൽ നിന്നു പുണെ വരെയുള്ള യാത്രയ്ക്ക് ഒൻപതു മണിക്കൂർ വരെ എടുത്തിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ റോഡുകൾ മികച്ചതായതോടെ ഇന്ന് ഇതേ ദൂരം രണ്ടു മണിക്കൂറിൽ പിന്നിടാനാവുന്നുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.

എന്നാല്‍ ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തേണ്ടതാണെന്ന വാദത്തോടു താൻ യോജിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. എന്നാൽ ഇത് ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്യാനാവില്ലെന്നും ഗഢ്കരി വ്യക്തമാക്കി.

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിസാൻ ഗ്രാവിറ്റ്: ഫാമിലികൾക്കായി പുതിയ ഏഴ് സീറ്റർ കാർ
35 ലക്ഷം കാറുകൾ; ചരിത്രനേട്ടവുമായി മാരുതി സുസുക്കി വാഗൺആർ