
പലപ്പോഴും വാഹനം ഓടിക്കുന്നവർക്ക് പറ്റുന്ന അബദ്ധമാണ് ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാൽ അമർത്തുക എന്നത്. ഇത്തരം അപകടത്തിന്‍റെ നിരവധി ദൃശ്യങ്ങള്‍ അടുത്തകാലത്തായി സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രണ്ടാം നിലയിലെ പാർക്കിങിൽ നടന്ന ഒരു സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ചൈനയിലാണ് സംഭവം. ബ്രേക്കിന് പകരം ഡ്രൈവർ ആക്സിലേറ്ററില്‍ കാൽ അമർത്തിയതിനെ തുടർന്ന് രണ്ടാം നിലയിലെ പാർക്കിങ്ങിൽ നിന്ന് കാർ താഴേക്കു വീഴുകയായിരുന്നു. രണ്ടാം നിലയിൽ നിന്നും പാരപ്പറ്റ് ഇടിച്ചു തകര്‍ത്ത് വാഹനം തലകുത്തനെ താഴേക്കു മറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
കാറിനുള്ളിൽ ഒരു സ്ത്രീയും പുരുഷനുമടക്കം രണ്ടുപേരുണ്ടായിരുന്നു. ഇവര്‍ കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. വാഹനത്തിലെ യുഎസ്ബി ഊരാൻ ശ്രമിച്ചതാണ് അപകടകാരണമായി ഡ്രൈവര്‍ പറയുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.