വെൻഡിങ് മെഷിനിലൂടെ ഇനി കാറും കിട്ടും!

By Web DeskFirst Published Mar 31, 2018, 9:56 PM IST
Highlights
  • വെൻഡിങ് മെഷിലൂടെ ഇനി കാറും കിട്ടും

വെൻഡിങ് മെഷിൻ വഴി കാര്‍ വാങ്ങുന്നതിനെപ്പറ്റി കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ വട്ടാണെന്നു കരുതി ഞെട്ടേണ്ട. പാലും വെള്ളവും മാത്രമല്ല കാശിട്ടാല്‍ കാറും ഇനി മെഷീനില്‍ നിന്നും കിട്ടും. സംഗതി സത്യമാണ്. ചൈനയിലെ ഗുവാങ്‌ ഷുവിലാണ് ആദ്യത്തെ കാർ വെൻഡിങ് മെഷിൻ സ്ഥാപിച്ചിരിക്കുന്നത്.

ഈ അമ്പരപ്പിക്കുന്ന പദ്ധതിക്കായി പ്രമുഖ ചൈനീസ് റീട്ടെയില്‍ ശ്രംഖലയായ അലിബാബയും പ്രമുഖ കാർ നിർമാതാക്കളായ ഫോർഡും കൈകോർക്കുകയാണ്. ഒരു മൊബൈൽ ആപ്പും ബഹു നിലകളോട് കൂടിയ ഒരു വെൻഡിങ് മെഷിനും ഉപയോഗിച്ചാണ് ഇൻസ്റ്റന്റ് കാർ വാങ്ങൽ സാധ്യമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലിബാബയുടെ സൂപ്പർ സ്‌റ്റോറുകളുടെ ഭാഗമായാണ് ഇത് പ്രദർശിപ്പിക്കുക. അവരുടെ കസ്റ്റമർ ബേസുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി.

കാറിന്റെ ടെസ്റ്റ് ഡ്രൈവും നടത്താം. അനേകം നിലകളുള്ള മെഷിനിൽ ഫോർഡിന്റെ നിരവധി മോഡലുകൾ തയ്യാറാക്കി വച്ചിരിക്കും.‘സൂപ്പർ ടെസ്റ്റ് ഡ്രൈവ് സെന്റർ’ എന്നാണ് ഈ ബഹുനില സ്റ്റോറേജ് അറിയപ്പെടുന്നത്. ഈ ബഹുനില സ്റ്റോർ 360 ഡിഗ്രിയിൽ തിരിഞ്ഞു കൊണ്ടിരിക്കും. ഉപഭോക്താക്കൾക്ക് വിവിധ മോഡലുകളെ ഇങ്ങനെ അനായാസം കാണാം.

കാർ ഇഷ്ടപ്പെട്ടാൽ മൊബൈൽ ആപ്പ് ഉപയോഗിച്ചു ബുക് ചെയ്ത് മൂന്ന് ദിവസം വരെ ടെസ്റ്റ് ഡ്രൈവിനായി കൊണ്ട് പോകാം. മാസത്തിൽ അഞ്ചു കാർ വരെ ഇവിടെ നിന്നെടുത്തു ടെസ്റ്റ് ഡ്രൈവ് ചെയ്യാം.

 

click me!