വാഹനത്തിലുള്ളവര്‍ ഉയര്‍ന്ന് പൊങ്ങി തലയിടിച്ച് നിലത്ത് വീണു; ട്രാഫിക് ഐലന്‍ഡിലേക്ക് കാര്‍ ഇടിച്ച് കയറി; വീഡിയോ

Web Desk |  
Published : Jun 22, 2018, 03:16 PM ISTUpdated : Jun 29, 2018, 04:16 PM IST
വാഹനത്തിലുള്ളവര്‍ ഉയര്‍ന്ന് പൊങ്ങി തലയിടിച്ച് നിലത്ത് വീണു; ട്രാഫിക് ഐലന്‍ഡിലേക്ക് കാര്‍ ഇടിച്ച് കയറി; വീഡിയോ

Synopsis

മഹാരാഷ്ട്രയിലെ ധാരാവിയിലാണ് സംഭവം

മുംബൈ: അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത് ട്രാഫിക് ഐലന്‍ഡില്‍ ഉണ്ടായിരുന്ന ആളുകളെയും വാഹനങ്ങളെയും. മഹാരാഷ്ട്രയിലെ ധാരാവിയിലാണ് സംഭവം. അപടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. 

അമിത വേഗതയിലെത്തിയ ആഡംബര കാറിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് ട്രാഫിക് ഐലന്‍ഡിലേക്ക് ഇടിച്ച് കയറിയത്. സിഗ്നലില്‍ ഉണ്ടായിരുന്ന മിക്ക വാഹനങ്ങള്‍ക്കും അപകടത്തില്‍ നാശ നഷ്ടമുണ്ടായിട്ടുണ്ട്. ഇരുചക്രവാഹനത്തില്‍ ഉണ്ടായിരുന്നവര്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങി നിലത്ത് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചത്.

 

വാഹനമോടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. അമിത വേഗതയെ തുടര്‍ന്ന് കാറിന് നിയന്ത്രണം വിട്ടതാണ് അപടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ആഴ്ച അമിത വേഗതയിലെത്തിയ വാഹനം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചിരുന്നു.  ഈ പൊലീസുകാരനെ 500 മീറ്ററിലധികം നിലത്തൂടെ ഇടിച്ചിഴച്ച ശേഷമാണ് കാറ്  നിര്‍ത്തിയത്. ബ്രേക്കിന് പകരം ഡ്രൈവര്‍ ആക്സിലറേറ്റര്‍ ഉപയോഗിച്ചതായിരുന്നു അപകട കാരണം. 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിരത്തുകൾ കീഴടക്കാൻ 5 പുത്തൻ ബൈക്കുകൾ!
വില 70,000-ൽ താഴെ; ഈ ബൈക്കിന്റെ മൈലേജ് അത്ഭുതപ്പെടുത്തും!