
ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പല വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കാം , എന്നാല്‍ അതിന് കൃത്യമായ സമയപരിധിയുണ്ട്. കുറച്ചു രേഖകളും കൈയ്യിലുണ്ടെങ്കില്‍ നമ്മുടെ ലൈസന്‍സുമായി ധൈര്യമായി ഈ രാജ്യങ്ങളിലെ റോഡുകളിലേക്കിറങ്ങാം.
ബ്രിട്ടന്‍
യുകെയില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് ഒരു വര്‍ഷം വാഹനമോടിക്കാം. അതിനു ശേഷം അവിടുത്തെ ടെസ്റ്റ് പാസായി ലൈസന്‍സ് എടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഈ ലിങ്കില്‍ പോകുക
ന്യൂസിലാന്‍ഡ്
ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് ന്യൂസിലാന്‍ഡ് എന്ന ദ്വീപരാജ്യത്തിലൂടെ ചുറ്റിയടിക്കാം. ഇംഗ്ലീഷ് പരിഭാഷയുണ്ടായിരിക്കണമെന്നതു മാത്രമാണ് നിബന്ധന. 12 മാസത്തേക്കാണ് യാത്ര ചെയ്യാനാവുന്നത് പിന്നീട് ആ രാജ്യത്തെ ലൈസന്‍സ് എടുക്കേണ്ടിവരും.
സ്വിറ്റ്‌സര്‍ലാന്‍ഡ്
മാതൃരാജ്യത്തെ ലൈസന്‍സിന്റെ പരിഭാഷയും ഒറിജിനലുമുണ്ടെങ്കില്‍ ലോകത്ത് ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന രാജ്യത്തിലൂടെ നമുക്ക് ചുറ്റിയടിക്കാം. ഒരു വര്‍ഷം മുഴുവന്‍ നമ്മുടെ മുന്നിലുണ്ട്.
ഫ്രാന്‍സ്
ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ഫ്രഞ്ച് പരിഭാഷയുണ്ടെങ്കില്‍ പടിഞ്ഞാറന്‍ യൂറോപ്പിന്റെ റോഡുകളുടെ ഭംഗി ആസ്വദിക്കാം.
നോര്‍വേ
മൂന്നു മാസം നോര്‍വേ ചുറ്റിയടിക്കാന്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിക്കാം.
സൗത്ത് ആഫ്രിക്ക
സൗത്ത് ആഫ്രിക്കന്‍ ഭാഷകളിലുള്ള പരിഭാഷയോടൊപ്പവും അല്ലെങ്കില്‍ എംബസിയുടെ സമ്മതപത്രത്തിനൊപ്പവും ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് നമുക്ക് ഉപയോഗിക്കാം.
ജര്‍മ്മനി
എംബസിയില്‍ നിന്നു പരിഭാഷപ്പെടുത്തിയ ലൈസന്‍സുണ്ടെങ്കില്‍ ആറുമാസം ജര്‍മ്മനിയിലൂടെ സ്വയം ഡ്രൈവ് ചെയ്ത് പോകാം.. അതിനുശേഷവും തങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ മാത്രം ജര്‍മ്മന്‍ ലൈസന്‍സിന് അപേക്ഷിച്ചാല്‍ മതിയാകും.
ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ സ്റ്റേറ്റുകളില്‍ നിയമങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ആവശ്യപ്പെടുമ്പോള്‍ ചില സ്റ്റേറ്റുകളില്‍ നമ്മുടെ കയ്യിലുള്ള ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് ചുറ്റിയടിക്കാം. അതാത് സ്ഥലങ്ങളിലെ ട്രാഫിക് നിയമങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് മാത്രം.
വിനോദസഞ്ചാരികള്‍ ഇംഗ്ലീഷിലുള്ള ലൈസന്‍സ് തന്നെ കരുതണം ഒപ്പം ഇന്റര്‍നാഷണല്‍ ഡ്രൈവിങ്ങ് ലൈസന്‍സും. എന്നാല്‍ ഓസ്‌ട്രേലിയയില്‍ താമസിക്കാനെത്തുന്നയാള്‍ക്ക് മൂന്നുമാസം വരെ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് യാത്ര ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- കൂടുതല്‍ വിവരങ്ങള്‍ക്ക്
അമേരിക്ക
അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരമാകും ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാനാകുക. ഫ്‌ളോറിഡ പോലെയുള്ള സ്റ്റേറ്റുകളില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിക്കാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്- കൂടുതല്‍ വിവരങ്ങള്‍
ഫിന്‍ലാന്‍ഡ്
ഇന്‍ഷുറന്‍സിന്‍റെ കാലാവധിയനുസരിച്ച് ആറുമാസം മുതല്‍ ഒരു വര്‍ഷംവരെ ഫിന്‍ലാന്‍ഡിലെ റോഡുകളില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സുപയോഗിച്ച് വാഹനമോടിക്കാം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.