
ഒരു ജോലി ലഭിക്കാന്‍ പാടുപെടുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഉള്ള ജോലിയും കളഞ്ഞ് ചുമ്മാ യാത്ര ചെയ്യുന്നവരെക്കുറിച്ച് കേട്ടുണ്ടോ? വീടും ജോലിയുമൊക്കെ ഉപേക്ഷിച്ചുള്ള ഇത്തരം സഞ്ചാരകഥകള്‍ ഇന്ന് വാര്‍ത്തകളില്‍ ഏറെ നിറഞ്ഞുനില്‍ക്കുന്ന ഒരു കാര്യമാണ്. അടുത്തകാലത്ത് ഇത്തരം നിരവധി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. അക്കൂട്ടത്തിലെ പുതിയ കഥകളിലൊന്നാണ് ഫ്രഞ്ചുകാരായ മരിയൻ ഹെൻറിയുടെയും ഭർത്താവ് ഫ്ലോറിയാൻ ഫ്രേഡ്രേറ്റിന്‍റെയും ജീവിതം.
യഥാക്രമം മാർക്കറ്റിങ് മാനേജരും സിവിൽ എഞ്ചിനീയറുമായിരുന്ന മരിയാന്‍റെയും ഫ്ലോറിയന്‍റെയും ജീവിതത്തില്‍ വഴിത്തിരിവായത് ഇവര്‍ ആദ്യം നടത്തിയത് ഒരു ചെറുയാത്രയാണ്. ഫോർഡിന്റെ പഴയൊരു വാന്‍ വാങ്ങി അതില്‍ എല്ലാ സൗകര്യവുമൊരുക്കി ഒരാഴ്ച നീണ്ട യാത്ര നടത്തി ഇവര്‍. ഈ യാത്രയും കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് യാത്രയുടെ സുഖം ഇരുവരും തിരിച്ചറിയുന്നതത്രെ.
വീടിനെക്കാള്‍ സുഖം ആ വാനാണെന്നു തിരിച്ചറിഞ്ഞതോടെ ഇരുവരും ജോലി ഉപേക്ഷിച്ചു. വാന്‍ തന്നെ ഒരു വീടാക്കി വളര്‍ത്തു മൃഗങ്ങളായ നായയെയും പൂച്ചയെയും കൂട്ടി യാത്രയും തുടങ്ങി. സ്വിറ്റ്സർലണ്ടിലേക്കായിരുന്നു ആദ്യയാത്ര. ഭക്ഷണം വയ്ക്കുന്നതും രാത്രി കിടന്നുറങ്ങുന്നതും എല്ലാം വാനിൽ. പകൽ ഇരുവരും മാറിമാറി വണ്ടിയോടിക്കും. രാത്രി വായനയും ചിത്രരചനയും മറ്റും. ഉറക്കം വാനിനുള്ളില്‍ തന്നെ.
രാവിലെ വീണ്ടും യാത്ര തുടരും. സ്വിറ്റ്‍സര്‍ലന്‍റും പിന്നിട്ട യാത്ര ഇപ്പോൾ ഇംഗ്ളണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, ജർമ്മനി, ഓസ്‌ട്രേലിയ, എന്നീ രാജ്യങ്ങളും കടന്നു മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
എന്തായാലും ഇരുവരുടെയും ഈ യാത്ര ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒരു ജോലിക്കായി അലയുന്നവര്‍ ഉള്ളപ്പോള്‍ ഇരുവരും ഈ ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് ചിലര്‍ പരിഹസിക്കുമ്പോള്‍ ഈ സാഹസിക യാത്രയില്‍ ആവേശം കൊള്ളുകയാണ് ഭൂരിഭാഗം സഞ്ചാര പ്രേമികളും
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.