സൈക്കിള്‍പ്രേമികള്‍ക്കായി മൂന്നാറില്‍ കാര്‍ണിവല്‍

By Web DeskFirst Published Sep 18, 2017, 7:24 AM IST
Highlights

പഴയകാല ജീവിതശൈലിയിലേക്കുള്ള തിരിച്ചുപോക്കിന്റെ സന്ദേശവുമായി സൈക്കിള്‍ കാര്‍ണിവല്‍. മൂന്നാറിലാണ് സൈക്കിളുകള്‍ നിരത്തിലിറങ്ങിയതിന്റെ 200 ആം വര്‍ഷത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്

പുരാതന പട്ടണമായ മൂന്നാറിലെ ജീവിതരീതിക്ക് സൈക്കിളുമായി ഏറെ ബന്ധമുണ്ട്. തോട്ടം മേഖലക്ക് പ്രാധാന്യമുള്ള ഇവിടുത്തെ അളുകള്‍ വ്യാപകമായി സൈക്കിള്‍ ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു. മൂന്നാറിന്റെ ടൂറിസം സാധ്യതകള്‍ പുറം ലോകത്തെ അറിയിച്ചതിന് പോലും സൈക്കിളിന് പങ്ക് ഉണ്ട്. 1985ല്‍ ഒരു കൂട്ടം യുവാക്കള്‍ ഇവിടുത്തെ വിനോദസഞ്ചാരത്തിന്റെ പ്രത്യേകതകള്‍ വിവരിക്കുന്ന ലഘുലേഖകളുമായി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സൈക്കിള്‍ യാത്ര നടത്തിയിരുന്നു. മൂന്നാറിലെത്തിയിരുന്ന വിനോദ സഞ്ചാരികള്‍ പട്ടണത്തിലെ വിവിധ സൈക്കിള്‍ ശാലകളില്‍ നിന്ന് സൈക്കിള്‍ വാടകക്കെടുത്താണ് വിവിധ സ്ഥലങ്ങളിലേക്ക് പോയിരുന്നത്. ഇത്തരത്തില്‍ സൈക്കിളും മൂന്നാറുമായുള്ള ബന്ധത്തിന്റെ പഴയ ഓര്മകളിലേക്കുള്ളൊരു തീരിച്ചു പോക്കാണ് സൈക്കിള്‍ കാര്‍ണിവല്‍ കൊണ്ടുദ്ദേശിക്കുന്നത്

മൂന്നാറിലെ സാഹസിക ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന, കെസ്റ്ററല്‍ അഢ്വഞ്ചേഴ്‌സാണ് സൈക്കിള്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. സൈക്കിള്‍ റാലി, സൈക്കിളുകളുടെ പ്രദര്‍ശനം, സൈക്കിളുകളുടെ ചരിത്രം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു കാര്‍ണിവല്‍.

click me!