
രാജ്യത്തെ ഏറ്റവും നീളം കൂടിയ ആഡംബര ബസ് നിരത്തിലെത്തി. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെൻസിന്റെ കീഴിലുള്ള ഡെയിംലർ കമ്പനിയാണ് ഈ ബസിനെ വിപണിയിലെത്തിച്ചത്. 2441 സൂപ്പർ ഹൈ ഡെക്ക് ബസിന്റെ പരിഷ്കരിച്ച പതിപ്പാണിത്.
പതിനഞ്ചു മീറ്റര്‍ നീളമുള്ള ഈ ബസില്‍ അൻപത്തിയൊന്നു സീറ്റുകളുണ്ട്. ഓട്ടമാറ്റിക് ഗിയർ ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ചെന്നൈ ഒറഗഡത്തെ പ്ലാന്റിലാണ് നിര്‍മ്മാണം.
2020 ആകുമ്പോഴേക്കും പ്രതിവർഷം അറുപതിനായിരം ബസുകൾ നിർമിക്കുകയാണു ലക്ഷ്യം. നിലവില്‍ ഇന്ത്യയിലൊട്ടാകെ 34 ഡീലർമാരുണ്ടെന്നും അടുത്ത വർഷത്തോടെ കൂടുതൽ ഡീലർഷിപ്പുകൾ അനുവദിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.